നിക്കരാഗ്വയുടെ ഗറില്ലപോരാളി ഗ്ലാഡിസ്‌ ബെയ്‌സ്‌

Gladys Báez

photo credit: X

വെബ് ഡെസ്ക്

Published on Mar 17, 2025, 05:45 PM | 2 min read

സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടങ്ങളുടെ ഭൂമിയാണ്‌ നിക്കരാഗ്വ. എന്നും സംഘർഷഭരിതമായിരുന്നു നിക്കരാഗ്വയുടെ ചരിത്രം. കമ്മ്യൂണിസത്തെ തകർക്കാൻ അമേരിക്ക നടത്തിയ ആക്രമണങ്ങൾ ആ മ്യധ്യ അമേരിക്കൻ രാജ്യം പ്രതിരോധിച്ചു കൊണ്ടിരുന്നു. നിക്കരാഗ്വൻ വിപ്ലവത്തിന്റെ മുഖമായിരുന്നു അന്തരിച്ച ഗ്ലാഡിസ്‌ ബെയ്‌സ്‌. 1942 ൽ ചോണ്ടലസിൽ ഹുയിഗാൽപയിലാണ്‌ ഗ്ലാഡിസ്‌ ജനിച്ചത്‌. നിക്കരാഗ്വയെ തകർത്തുകളഞ്ഞ സൊമോസ കുടുംബവാഴ്‌ചയ്‌ക്കെതിരെ അവർ നിരന്തരമായി ശബ്‌ദമുയർത്തി. 1963 ൽ മോസ്‌കോയിൽ ചേർന്ന വേൾഡ്‌ കോണഫ്രൻസ്‌ ഓഫ്‌ വുമണിൽ പങ്കെടുത്തു. അവിടെവച്ചാണ്‌ സാന്തിനിസ്‌ത ഫ്രണ്ട്‌ ഓഫ്‌ നാഷണൽ ലിബറേഷൻ(എഫ്‌എസ്‌എൽഎൻ) എന്ന സംഘടനയുടെ ഭാഗമാകുന്നത്‌. 1965ൽ എഫ്‌എസ്‌എൽഎന്നിന്റെ മുഴുവൻ സമയ പ്രവർത്തകയായി. അക്കാലത്ത്‌ ഗറില്ല കമാന്റോ പദവി ആകെ ലഭിച്ചിട്ടുള്ളത്‌ മൂന്നുവനിതകൾക്കായിരുന്നു. അതിൽ ഒരാളായിരുന്നു ഗ്ലാഡിസ്‌ ബെയ്‌സ്‌.


സാന്തിനിസ്‌ത ഫ്രണ്ട്‌ ഓഫ്‌ നാഷണൽ ലിബറേഷൻ


1961ൽ കാർലോസ്‌ ഫോൺസക്കെ എന്ന വിദ്യാർഥി തുടങ്ങിയ സംഘടനയാണ്‌ സാന്തിനിസ്‌ത ഫ്രണ്ട്‌ ഓഫ്‌ നാഷണൽ ലിബറേഷൻ(എഫ്‌എസ്‌എൽഎൻ). കോസ്റ്ററീക്ക കേന്ദ്രമാക്കിയാണ് സാന്തിനിസ്തകളുടെ പ്രവർത്തനം. സൊമോസ കുടുംബത്തിന്റെ സർവാധിപത്യവാഴ്‌ചയ്‌ക്കെതിരെ നിക്കരാഗ്വയിൽ ഇടതുപക്ഷ ഗറില്ലാപോരാളികൾ (സാന്തിനിസ്ത) പ്രക്ഷോഭമാരംഭിച്ചു. സൊമോസ ഭരണകൂടം അമേരിക്കയുടെ സഹായത്തോടെ ഗറില്ലപോരാളികളെ നേരിട്ടു. 1972 ഡിസംബറിൽ മനാഗ്വയിലുണ്ടായ ഭൂകമ്പത്തിൽ പതിനായിരത്തിലധികം പേർ മരിക്കുകയും അഞ്ചുലക്ഷം പേർ ഭവനരഹിതരാവുകയും ചെയ്‌തു. ഈ സമയത്ത്‌ വൻതോതിൽ അന്താരാഷ്ട്രസഹായങ്ങൾ നിക്കരാഗ്വയിലേക്കു പ്രവഹിച്ചു. എന്നാൽ ആ പണമൊന്നും നിക്കരാഗ്വയിലെ പാവപ്പെട്ട മനുഷ്യർക്കു ലഭിച്ചില്ല. സഹായങ്ങളുടെ വലിയപങ്കും സൊമോസ കുടുംബവും നാഷണൽ ഗാർഡും ചേർന്നു കൈക്കലാക്കിയതോടെ ജനങ്ങൾ രോഷാകുലരായി. സൊമോസയെ പിന്തുണച്ച അമേരിക്കയെയും അവർ വെറുത്തു. രാജ്യത്ത്‌ ജനരോഷം ആളിക്കത്തി. എന്നാൽ രാജ്യത്തെ ഈ സംഘർഷാവസ്ഥയെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാണ്‌ സൊമോസ നേരിട്ടത്‌. ഗ്രാമങ്ങളിൽ നാഷണൽ ഗാർഡ് ക്രൂരതകൾ അഴിച്ചുവിട്ടു. നൂറുകണക്കിനു സാധാരണക്കാരെ നാഷണൽ ഗാർഡ് കൊന്നു. ഓരോ അതിക്രമവും സാന്തിനികളുടെ ജനപിന്തുണകൂട്ടി. 1978-ൽ നിക്കരാഗ്വ ശരിയായ ആഭ്യന്തര യുദ്ധത്തിൽ ചെന്നുവീണു.


1978 ജനുവരിയിൽ ലാപ്രസ്‌ന പത്രത്തിന്റെ എഡിറ്ററും സൊമോസയുടെ കടു ത്തവിമർശകനുമായിരുന്ന പെദ്രോ ജൊവാക്കിൻ ചമോറോയെ നാഷണൽഗാർഡ് കൊന്നതോടെയാണ് സാന്തിനിസ്തകളുടെ വിപ്ലവം പടർന്നുപിടിച്ചത്. ചമോറോയുടെ ശവസംസ്‌കാരച്ചടങ്ങിൽ അരലക്ഷം പേർ പങ്കെടുത്തു. നാഷണൽ ഗാർഡ് സൈനികരെ ജനങ്ങൾ തന്നെ പുറത്താക്കി. 1979 ജൂണിൽ നാഷണൽ ഗാർഡ് സാന്തിനിസ്‌തകളെ നേരിടാൻ മനാവയുടെ പ്രാന്തങ്ങളിൽ നടത്തിയ ബോംബാ കമണങ്ങൾ ആയിരങ്ങളെ കൊന്നു. അമേരിക്കൻ പ്രസിഡന്റ്‌ ജിമ്മി കാർട്ടർ സൈനികസഹായം നൽകാൻ വിസമ്മതിച്ചതോടെ സാമോസഭരണത്തിന് അന്ത്യമായി. അനസ്‌താസിയോ സൊമോസ അമേരിക്കയിലേക്കു പലായനം ചെയ്തു. തലസ്ഥാനമായ മനാഗ്വ പിടിച്ചെടുത്ത സാന്തിനിസ്‌തകൾ 1979 ജൂലൈ 19 ന് അ പുതിയ സർക്കാർ സ്ഥാപിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Home