സയണിസ്റ്റ് യുദ്ധം നയിക്കുന്നത് 
യുഎസ്‌ എന്ന്‌ ഇസ്രയേൽ ജനത

print edition പോകാനിടമില്ല, ഗാസയിൽ 
കുട്ടികളടക്കം ഖബർസ്ഥാനിൽ

gaza genocide
വെബ് ഡെസ്ക്

Published on Nov 04, 2025, 04:22 AM | 1 min read


ഖാൻ യൂനിസ്‌

ഇസ്രയേൽ ആക്രമണത്തിൽ സർവതും നഷ്‌ടമായ ഗാസയിലെ ജനങ്ങൾ വസിക്കുന്നത്‌ ശവപ്പറന്പുകളിൽ. തെക്കൻ നഗരമായ ഖാൻ യൂനിസിലാണ്‌ മുപ്പതോളം കുടുംബങ്ങൾ അഞ്ചുമാസത്തിലേറെയായി പോകാനിടമില്ലാതെ ഖബർസ്ഥാനിൽ ടെന്റുകെട്ടി കഴിയുന്നത്‌. രണ്ടുവർഷത്തിലേറെ നീണ്ട ഇസ്രയേലി ആക്രമണം ഒക്‌ടോബർ പത്തിന്‌ സാങ്കേതികമായി അവസാനിച്ചെങ്കിലും സാധാരണജീവിതത്തിലേക്ക്‌ എന്ന്‌ മടങ്ങാനാകുമെന്നറിയാത്ത കഴിയുന്നത്‌ ഇരുപത്‌ ലക്ഷത്തോളം പേർ. ഖാൻ യൂനിസിലടക്കം ഖബർസ്ഥാനുകളിൽ ഇസ്രയേൽ നിരന്തരം ബോംബിട്ടിരുന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചശേഷവും തുടരുന്ന ആക്രമണം കുഴിമാടങ്ങളിലേക്കും നീളുമോ എന്ന ഭയത്തിലാണ്‌ കുടുംബങ്ങൾ.


ഇസ്രയേൽ സൈന്യം തിങ്കളാഴ്‌ചയും ഖാൻ യൂനിസിലേക്ക്‌ വ്യോമാക്രമണം നടത്തി. നിശ്ചയിച്ച മഞ്ഞരേഖ ‘ഭീകരർ’ ഭേദിച്ചെന്ന്‌ ആരോപിച്ചായിരുന്നു ആക്രമണം. കുട്ടിയടക്കം മൂന്നുപേർ കൊല്ലപ്പെട്ടു. ഇതോടെ, വെടിനിർത്തൽ പ്രഖ്യാപനത്തിനുശേഷം ഇസ്രയേൽ കൊന്നൊടുക്കിയ ഗാസ നിവാസികളുടെ എണ്ണം 236 ആയി.


മധ്യ ഗാസയിലെ ദെയ്‌ർ അൽ ബലായിലും ആക്രമണമുണ്ടായി. നുസെയ്‌റത്ത്‌ അഭയാർഥിക്യാന്പിന്‌ സമീപത്തേക്ക്‌ ഇസ്രയേൽ നാവികസേന ഷെല്ലാക്രമണം നടത്തി. അതിനിടെ, ഹമാസ്‌ അവസാനമായി കൈമാറിയ മൂന്ന്‌ മൃതദേഹങ്ങൾ ബന്ദിയാക്കപ്പെട്ട സൈനികരുടേതാണെന്ന്‌ ഇസ്രയേൽ സ്ഥിരീകരിച്ചു. ഇതിൽ ഒരു അമേരിക്കൻ വംശജയുമുണ്ട്‌. എട്ട്‌ ബന്ദികളുടെ മൃതദേഹമാണ്‌ ഹമാസ്‌ ഇനി വിട്ടുനൽകാനുള്ളത്‌.


സയണിസ്റ്റ് യുദ്ധം നയിക്കുന്നത് 
യുഎസ്‌ എന്ന്‌ ഇസ്രയേൽ ജനത

ഗാസയ്‌ക്കെതിരായ സയണിസ്റ്റ് യുദ്ധം നയിക്കുന്നത് അമേരിക്കയാണെന്ന് മൂന്നിൽരണ്ട്‌ ഇസ്രയേലികളും വിശ്വസിക്കുന്നു. ചാനൽ 12 എന്ന ഇസ്രയേലി മാധ്യമം നടത്തിയ സർവേയിൽ പങ്കെടുത്ത 67 ശതമാനം പേരും അധിനിവേശ സേനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രാഥമിക തീരുമാനമെടുക്കുന്നത്‌ അമേരിക്കയാണെന്ന് പ്രതികരിച്ചു. നിയന്ത്രണം ഇസ്രയേലിനാണെന്ന് വിശ്വസിക്കുന്നത്‌ 24 ശതമാനം പേർ മാത്രം.


ഗാസയിലെ വംശഹത്യക്കായി അമേരിക്ക കോടിക്കണക്കിന് ഡോളർ വാർഷിക സൈനിക സഹായവും നൂതന ആയുധങ്ങളും നൽകുന്നുണ്ട്‌. ഇന്റലിജൻസ് സഹകരണവും സംയുക്ത കമാൻഡ് ഘടനയും സൈന്യത്തിന്റെ പ്രവർത്തന തീരുമാനങ്ങൾ രൂപപ്പെടുത്തുന്നതിൽ യുഎസിന് നേരിട്ടുള്ള പങ്ക് നൽകുന്നു. യുഎൻ രക്ഷാസമിതിയിലെ വീറ്റോ ഉൾപ്പെടെയുള്ള നയതന്ത്ര പിന്തുണ നൽകി ഇസ്രയേലിനെ അന്താരാഷ്‌ട്രവേദികളിൽ പ്രത്യാഘാതങ്ങളിൽനിന്ന് സംരക്ഷിക്കുന്നതും അമേരിക്കയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home