ഇസ്രയേൽ കൈമാറിയ 120 മൃതദേഹങ്ങൾ 
വൃക്കയും കരളും കണ്ണും മറ്റ്‌ അവയവങ്ങളും 
നീക്കംചെയ്‌ത നിലയില്‍

print edition കൊന്ന് 
മുറിച്ചുവിറ്റു ; പലസ്തീൻകാരുടെ അവയവങ്ങൾ കവർന്ന്‌ ഇസ്രയേലി സൈന്യം

gaza

തിരിച്ചറിയാനാകാത്ത 54 പലസ്തീന്‍കാരുടെ മൃതദേഹം കൂട്ടത്തോടെ മറവുചെയ്യുന്നു. മധ്യഗാസയിലെ ദെയ്ര്‍ അല്‍ ബലായിലെ കാഴ്ച / എഎഫ്പി

വെബ് ഡെസ്ക്

Published on Oct 23, 2025, 05:27 AM | 2 min read

ഗാസ സിറ്റി

വംശഹത്യക്കിടെ പലസ്‌തീൻകാരുടെ അവയവങ്ങൾ ഇസ്രയേലി സൈന്യം കവർന്നതായി വെളിപ്പെടുത്തൽ. വെടിനിർത്തൽ ഉടന്പടിയെ തുടർന്ന്‌ ഇസ്രയേൽ കൈമാറിയ 120 ബന്ദികളുടെ മൃതദേഹങ്ങളിൽ നടത്തിയ മെഡിക്കൽ പരിശോധനയിലാണ്‌ ഇക്കാര്യം വ്യക്തമായത്‌. വൃക്ക, കരൾ, കണ്ണ്‌ ഉൾപ്പെടെ പല അവയവങ്ങളും നീക്കംചെയ്‌തതായി ഗാസയിലെ മെഡിക്കൽ സംഘം പരിശോധനയിൽ കണ്ടെത്തി.


ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയശേഷം വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. കണ്ണുമറച്ച്‌, കൈകാലുകൾ കെട്ടി തൂക്കിലേറ്റിയതിന്റെയോ തൊട്ടടുത്തുനിന്ന്‌ വെടിവച്ച്‌ കൊന്നതിന്റെയോ പാടുകൾ ഉണ്ടായിരുന്നുവെന്നും മീഡിയ ഓഫീസ്‌ ഡയറക്‌ടർ ജനറൽ ഡോ. ഇസ്‌മയിൽ അൽ- തവാബ്ത പറഞ്ഞു. ചില മൃതദേഹങ്ങളിൽ തലയോ കൈകാലുകളോ ആന്തരികാവയവങ്ങളോ ഇല്ലായിരുന്നു. ഇസ്രയേലി സൈന്യം അവയവങ്ങൾ ചൂഴ്‌ന്നെടുത്ത്‌ വിൽക്കുന്ന രീതി പിന്തുടർന്നതിലേക്കാണ്‌ കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നതെന്നും അവയവ മോഷണത്തെക്കുറിച്ച്‌ അന്താരാഷ്‌ട്ര അന്വേഷണം നടത്തണമെന്നും അൽ -തവാബ്ത പറഞ്ഞു.


ഡിഎൻഎ, ഫോറൻസിക് പരിശോധനക്കുള്ള ഉപകരണങ്ങൾ ഇല്ലാത്തതിനാൽ പല കുടുംബങ്ങൾക്കും ഉറ്റവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനായിരുന്നില്ല. ഏകദേശം 9,500 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് ഗാസയിലെ മീഡിയ ഓഫീസ് കണക്കാക്കുന്നത്. ഇവരിൽ പലരും ഇസ്രയേലിന്റെ പിടിയിലാണെന്ന്‌ കരുതപ്പെടുന്നു.


അൽ ഷിഫ ഉൾപ്പെടെ പ്രമുഖ ആശുപത്രികളിലടക്കം ഇസ്രയേലി സൈനികർ കടന്നുകയറി പരിക്കേറ്റവരെയും മൃതദേഹങ്ങളെയും കടത്തിക്കൊണ്ടുപോയതായും റിപ്പോർട്ടുണ്ടായിരുന്നു. കാണാതായ പലരുടെയും മൃതദേഹങ്ങൾ രഹസ്യമായി കൂട്ടക്കുഴിമാടങ്ങളിൽ മറവുചെയ്‌തതായും കണ്ടെത്തി. യൂറോപ്യൻ രാജ്യങ്ങളിൽ അവയവക്കടത്തുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായവർക്ക്‌ ഇസ്രയേലി മാഫിയയുമായി ബന്ധമുണ്ടായിരുന്നു. പലസ്‌തീനിൽ ഇൻതിഫാദ പ്രക്ഷോഭകാലം മുതൽ ഇസ്രയേലി സൈന്യത്തിനെതിരെ അവയവമോഷണ ആരോപണം ഉയർന്നിട്ടുണ്ട്‌. തെളിവുകൾ പുറത്തുവന്നെങ്കിലും ഒറ്റപ്പെട്ട പ്രവണതകൾ അവസാനിപ്പിച്ചതായാണ്‌ ഇസ്രയേൽ അവകാശപ്പെട്ടിരുന്നത്‌.


ഗാസയിലെ 
ആരോഗ്യപ്രതിസന്ധി തലമുറകൾ നീളും : ഡബ്ല്യുഎച്ച്ഒ

ഗാസയിൽ തലമുറകളോളം നീളുന്ന ആരോഗ്യദുരന്തം ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്‌. രോഗങ്ങൾ, പരിക്കുകൾ, ക്ഷാമം എന്നിവയാൽ ഗാസ ഗുരുതര പ്രതിസന്ധി നേരിടുകയാണ്‌. സ്ഥിതി വിനാശകരവും വാക്കുകൾക്ക് അതീതവുമാണെന്ന് ഡബ്ല്യുഎച്ച്‌ഒ മേധാവി തെദ്രോസ് അഥാനോം ഗബ്രിയേസസ് ബിബിസി റേഡിയോയോട് പറഞ്ഞു.


ജനതയുടെ സങ്കീർണമായ ആവശ്യങ്ങൾ പരിഹരിക്കാൻ സഹായപ്രവാഹത്തിൽ വൻ വർധന ഉണ്ടാകണം. ഗാസയിലെ ജനങ്ങൾ ക്ഷാമം, അതിഗുരുതര പരിക്കുകൾ, തകർന്ന ആരോഗ്യം, ശുദ്ധജലമില്ലാത്തിനാലുള്ള രോഗങ്ങൾ എന്നിവയിലൂടെയാണ്‌ കടന്നുപോകുന്നത്‌. ക്ഷാമം വ്യാപകമായ മാനസികാരോഗ്യ പ്രശ്നമായി മാറുന്നത്‌ വരും തലമുറകൾക്ക് പ്രതിസന്ധിയായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഒക്‌ടോബർ 10 മുതൽ 6,700 ടണ്ണിലധികം ഭക്ഷണം വഹിക്കുന്ന ലോറികൾ അതിർത്തിയിൽ എത്തി. എന്നാൽ, ഇപ്പോഴും പ്രതിദിനം 2,000 ടൺ എന്ന ലക്ഷ്യത്തെക്കാൾ വളരെ താഴെയാണ്‌ ഗാസയിൽ എത്തുന്നതെന്ന്‌ യുഎൻ ലോക ഭക്ഷ്യപദ്ധതി ചൂണ്ടിക്കാട്ടി. ദിവസം ഗാസയിൽ കുറഞ്ഞത്‌ 600 ലോറികൾ എത്തേണ്ടതുണ്ട്, എന്നാൽ ശരാശരി 200നും 300നും ഇടയിലാണ്‌ എത്തുന്നത്‌.


സഹായം 
ഇസ്രയേൽ 
തടയരുത്: ഐസിസി

ഗാസയിൽ മാനുഷികസഹായം എത്തിക്കുന്നതിന്‌ തടസ്സം നിൽക്കുന്ന ഇസ്രയേലിന്‌ അന്താരാഷ്‌ട്ര നീതിന്യായ കോടതിയിൽ തിരിച്ചടി. ഐക്യരാഷ്ട്ര ദുരിതാശ്വാസ ഏജൻസിയെ ഗാസയിലേക്ക് സഹായം എത്തിക്കാൻ അനുവദിക്കണമെന്ന് ഇസ്രയേലിനോട്‌ കോടതി നിർദേശിച്ചു. പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിയെ ഇസ്രയേൽ നിരോധിച്ചതിനെത്തുടർന്നാണ്‌ ഇക്കാര്യത്തിൽ നിയമപരമായ ബാധ്യതകളെക്കുറിച്ച് ഉപദേശം തേടി യുഎൻ പൊതുസഭ അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിച്ചത്‌.


ഐക്യരാഷ്ട്രസംഘടനയും യുഎൻആർഡബ്ല്യുഎ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും നൽകുന്ന ദുരിതാശ്വാസ പദ്ധതികൾ അംഗീകരിക്കാനും സൗകര്യമൊരുക്കാനും ഇസ്രയേൽ ബാധ്യസ്ഥമാണെന്ന് കോടതി പ്രസിഡന്റ് യുജി ഇവാസാവ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമം ലംഘിച്ചിട്ടില്ലെന്നും കോടതിനടപടികൾ പക്ഷപാതപരമാണെന്നും ഇസ്രായേൽ വാദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home