ഗാസയില്‍ വെടിനിർത്തൽ ധാരണ മാനിക്കണമെന്ന്‌ 
യൂറോപ്യൻ യൂണിയനും 
ബ്രിട്ടനും ഫ്രാൻസും

വംശഹത്യ അമേരിക്കൻ ഒത്താശയിൽ ; അപലപിച്ച്‌ ലോകം

Gaza Genocide
വെബ് ഡെസ്ക്

Published on Mar 19, 2025, 03:12 AM | 1 min read


ന്യൂയോർക് : ലോകം മുഴുവൻ വംശഹത്യയെ അപലപിക്കുമ്പോഴും ഇസ്രയേലിന്‌ എല്ലാ ഒത്താശയും ചെയ്യുകയാണ്‌ അമേരിക്ക. വെടിനർത്തൽ ധാരണ ലംഘിച്ച്‌ ഗാസയിൽ ബോംബുമഴ പെയ്യിക്കുന്നത്‌ ഇസ്രയേൽ ആണെങ്കിലും ആക്രമണം പുനരാരംഭിക്കാൻ കാരണം ഹമാസാണെന്ന ഇസ്രയേൽ വാദത്തിനൊപ്പമാണ്‌ അമേരിക്ക. കൂടുതൽ ബന്ദികളെ കൈമാറാൻ ഹമാസ്‌ തയ്യറാകാത്തതാണ്‌ വെടിനിർത്തൽ പരാജയപ്പെടാൻ കാരണമെന്ന്‌ ഇസ്രയേലും അമേരിക്കയും ആരോപിക്കുന്നു. രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾക്ക്‌ മുമ്പായി കൂടുതൽ ബന്ദികളെ വിട്ടയക്കണമെന്ന നിബന്ധന ഉണ്ടായിരുന്നില്ലെന്നത്‌ മറച്ചുവച്ചാണ്‌ പ്രചാരണം.


വെടിനിർത്തൽ തന്റെ വിജയമാണെന്ന്‌ പ്രഖ്യാപിച്ച ട്രംപ്‌ തുടക്കം മുതൽ ഇസ്രയേലിന്‌ എപ്പോൾ വേണമെങ്കിലും ധാരണയിൽനിന്ന്‌ പിന്മാറാമെന്ന നിലപാടാണ്‌ എടുത്തത്‌. ഗാസ പിടിച്ചെടുത്ത്‌ ജനങ്ങളെ നാടുകടത്തി മുനമ്പിനെ വിനോദസഞ്ചാര കേന്ദ്രമാക്കുമെന്നും പ്രഖ്യാപിച്ചു. ഗാസയിൽ അമേരിക്ക നേരിട്ട്‌ ആക്രമണം നടത്താനും സാധ്യതയുണ്ടെന്ന ട്രംപിന്റെ പ്രതിനിധി സ്‌റ്റീവ്‌ വിറ്റ്‌കോഫിന്റെ ഭീഷണിക്ക്‌ പിന്നാലെയാണ്‌ മുനമ്പിലേക്ക്‌ അമേരിക്കൻ അനുമതിയൊടെ ഇസ്രയേൽ ആക്രമണം പുനാരംഭിച്ചത്‌.


അപലപിച്ച്‌ ലോകം

നൂറുകണക്കിനാളുകളെ കൊന്നൊടുക്കിയ ഇസ്രയേൽ ആക്രമണം ഭയാനകമാണെന്ന്‌ യു എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക്‌ പറഞ്ഞു. ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്ന്‌ തുർക്കിയ പറഞ്ഞു. കിരാതമായ ആക്രമണമാണ്‌ നടക്കുന്നതെന്ന്‌ മാൾട്ട പ്രതികരിച്ചു. വെടിനിർത്തൽ ധാരണ മാനിക്കണമെന്ന്‌ യൂറോപ്യൻ യൂണിയനും ബ്രിട്ടനും ഫ്രാൻസും ആവശ്യപ്പെട്ടു. എന്നാൽ, വെടിനിർത്തലിനെ തുടർന്ന്‌ സർക്കാരിൽനിന്ന്‌ പിന്മാറിയ തീവ്ര വലതുനേതാവ്‌ ഇറ്റാമിർ ബെൻ ഗ്വീറിന്റെ പാർടി വീണ്ടും സർക്കാരിന്റെ ഭാഗമായതായി പ്രഖ്യാപിച്ചു. ഇതോടെ ഗാസയിലെ വംശഹത്യ വരുംദിവസങ്ങളിൽ കൂടുതൽ തീവ്രമായേക്കും.


രക്ഷാസമിതിയില്‍ ചര്‍ച്ച

ഒറ്റ രാത്രികൊണ്ട്‌ ഗാസയിലെ ജനങ്ങളെ വീണ്ടും ഭീതിക്കയത്തിൽ ആഴ്ത്തിയിരിക്കുകയാണ്‌ ഇസ്രയേലെന്ന്‌ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള യു എൻ അണ്ടർ സെക്രട്ടറി ജനറൽ ടോം ഫ്ലെച്ചർ പറഞ്ഞു. ജനുവരി 19ന്‌ വെടിനിർത്തൽ ധാരണ നിലവിൽവന്നതിനുശേഷം പൊടുന്നനെ കടന്നാക്രമണം പുനരാരംഭിച്ച ഇസ്രയേൽ നടപടിയെക്കുറിച്ച്‌ രക്ഷാസമിതി യോഗത്തിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.



deshabhimani section

Related News

View More
0 comments
Sort by

Home