വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് റഷ്യയും ഉക്രയ്നും

കീവ്/മോസ്‌കോ : ഈസ്റ്റർ പ്രമാണിച്ച് പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിർത്തൽ ലംഘിച്ചെന്ന് പരസ്‌പരം ആരോപിച്ച് റഷ്യയും ഉക്രയ്‌നും. പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ നിർദേശപ്രകാരം വെടിനിർത്തൽ കർശനമായി പാലിച്ചെന്നും എന്നാൽ, ഉക്രയ്‌ൻ 900 ഡ്രോണുകൾ വിക്ഷേപിച്ചതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഡോണെട്‌സ്‌ക് പ്രവിശ്യയിലെ ഗൊർലോവ്‌കയിലേക്കും ആക്രമണം നടത്തി.
വെടിനിർത്തൽ പ്രഖ്യാപനശേഷവും റഷ്യൻ സൈന്യം ആക്രമണം തുടർന്നെന്ന് ഉക്രയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കി എക്സിൽ കുറിച്ചു. പൂർണവും നിരുപാധികവുമായ വെടിനിർത്തൽ റഷ്യ ഉറപ്പുനൽകിയാലേ ഉക്രയ്‌നും സമാനമായ വഴി സ്വീകരിക്കൂവെന്ന് സെലൻസ്കി പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനാണ് ഈസ്റ്റർ പ്രമാണിച്ച് ശനി പുലർച്ചെ നാല് മുതൽ ഞായർ അർധരാത്രിവരെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്.









0 comments