വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ സുരക്ഷാ സേന 15 ഭീകരരെ വധിച്ചു

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ശനിയാഴ്ച നടന്ന രണ്ട് ഓപ്പറേഷനുകളിലായി 15 ഭീകരരെ വധിച്ചു. നാല് സൈനികരും കൊല്ലപ്പെട്ടു.
ദേര ഇസ്മായിൽ, നോർത്ത് വസീറിസ്ഥാൻ ജില്ലകളിലാണ് ഇന്റലിജൻസ് ഓപ്പറേഷനുകൾ നടത്തിയതെന്ന് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് പറഞ്ഞു. നിയമ നിർവഹണ ഏജൻസികളുടെ 'വാണ്ടഡ്' പട്ടികയിലെുള്ള ഫർമാൻ എന്ന സാഖിബ്, ഖർജി അമാനുള്ള എന്ന ടൂറി, ഖർജി സയീദ് എന്ന ലിയാഖത്ത്, ഖർജി ബിലാൽ എന്നിവരുൾപ്പെടെ 15 പേരെയാണ് സുരക്ഷാ സേന വധിച്ചത്. കഴിഞ്ഞ വർഷം സുരക്ഷാ സേന 59,775 ഓപ്പറേഷനുകൾ നടത്തിയതായും ഇതിൽ 925 തീവ്രവാദികളും 383 സൈനികരും കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.
2021-ൽ അഫ്ഗാൻ താലിബാൻ അധികാരത്തിൽ വന്നതിനുശേഷം, പ്രത്യേകിച്ച് ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും തീവ്രവാദ പ്രവർത്തനങ്ങളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സെന്റർ ഫോർ റിസർച്ച് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് പുറത്തിറക്കിയ 2024 ലെ റിപ്പോർട്ട് പ്രകാരം, 444 ഭീകരാക്രമണങ്ങളിൽ കുറഞ്ഞത് 685 സുരക്ഷാ സേനാംഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
0 comments