ട്രംപ് അധികാരം ദുരുപയോഗം ചെയ്യുന്നു: നിയമ സ്ഥാപനത്തിനെതിരെയുള്ള ഉത്തരവുകൾ തടഞ്ഞ് ഫെഡറൽ കോടതി

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. നിയമ സ്ഥാപനത്തിനെതിരെ ട്രംപ് പുറപ്പെടുവിച്ച ഉത്തരവുകൾ തടഞ്ഞ് വാഷിങ്ടൺ ഡിസിയിലെ ഫെഡറൽ കോടതി. സുസ്മാൻ ഗോഡ്ഫ്രേ എന്ന നിയമ സ്ഥാപനത്തിനെതിരെ ട്രംപ് അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവാണ് ഫെഡറൽ ജഡ്ജ് തടഞ്ഞത്. യുഎസ് ജില്ലാ ജഡ്ജി ലോറൻ അലിഖാനാണ് ട്രംപിന്റെ വ്യവസ്ഥകൾ തടഞ്ഞ് ചൊവ്വാഴ്ച താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചത്. ട്രംപിന്റെ ഉത്തരവുകൾ അംഗീകരിക്കാതെ പ്രതികരിക്കുന്ന ചുരുക്കം ചില നിയമ സ്ഥാപനങ്ങളിലൊന്നാണ് സുസ്മാൻ ഗോഡ്ഫ്രേയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിയമ സ്ഥാപനത്തിന്റെ ഫെഡറൽ കരാറുകൾ റദ്ദാക്കാനും സർക്കാർ സ്ഥാപനങ്ങളെ സമീപിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയുമുള്ള ട്രംപിന്റെ ഉത്തരവുകളാണ് തടഞ്ഞത്. വോട്ടിങ് മെഷീൻ കമ്പനിയായ ഡൊമീനിയനെ പ്രതിനിധീകരിക്കുന്ന സുസ്മാൻ ഗോഡ്ഫ്രേയ്ക്കെതിരെ 2020ലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ട്രംപ് കേസെടുത്തത്. ഈ തെരഞ്ഞെടുപ്പിൽ ബൈഡനോട് ട്രംപ് പരാജയപ്പെട്ടിരുന്നു. വ്യക്തിപരമായ പ്രതികാരം തീർക്കാനുള്ളതാണ് ട്രംപിന്റെ ഉത്തരവെന്നും അധികാരത്തെ ദുരുപയോഗം ചെയ്യുകയാണ് ട്രംപെന്നും കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവിൽ വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.









0 comments