വിദേശകാര്യമന്ത്രി ജയശങ്കർ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടികാഴ്ച നടത്തി

ബീജിങ്ങ്:വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും എസ്‌സിഒ അംഗരാജ്യങ്ങളിൽ നിന്നുള്ള സഹമന്ത്രിമാരും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ കണ്ടു. ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ചർച്ച നടത്തിയതായി ജയ്ശങ്കർ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) കോൺക്ലേവിൽ പങ്കെടുക്കാനായാണ് വിദേശകാര്യ മന്ത്രി തിങ്കളാഴ്ച ചൈനയിൽ എത്തിയത്. 2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തെത്തുടർന്ന് ഉഭയകക്ഷി ബന്ധം വഷളായതിന് ശേഷമുള്ള ആദ്യത്തെ കൂടികാഴ്ചയാണ്.









0 comments