റഷ്യൻയുദ്ധവിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചെന്ന്‌ എസ്‌തോണിയ

russia
വെബ് ഡെസ്ക്

Published on Sep 20, 2025, 12:36 PM | 1 min read

എസ്തോണിയ: റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായി എസ്തോണിയ സര്‍ക്കാര്‍. ഇതേതുടർന്ന്‌ നാറ്റോ രാജ്യങ്ങളുടെ ഇടപെടൽ എസ്‌തോണിയ ആവശ്യപ്പെട്ടു. നാറ്റോയുടെ അടിയന്തര കൂടിയാലോചനകൾ ഇക്കാര്യത്തിൽ വേണമെന്ന് എസ്തോണിയൻ പ്രധാനമന്ത്രി ക്രിസ്റ്റൻ മൈക്കൽ പറഞ്ഞു.


മൂന്ന് റഷ്യൻ മിഗ്-31 യുദ്ധവിമാനങ്ങൾ ഫിൻലാൻഡ് ഉൾക്കടലിന് മുകളിലൂടെ അനുമതിയില്ലാതെ എസ്തോണിയൻ ആകാശത്ത് പ്രവേശിച്ച് 12 മിനിറ്റ് അവിടെ തുടർന്നു. യുക്രൈൻ യുദ്ധം മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ആശങ്ക നിലനിൽക്കെയാണ് ഈ സംഭവം. എന്നാൽ എസ്തോണിയൻ വ്യോമാതിർത്തി ലംഘിച്ചത് റഷ്യ നിഷേധിച്ചു. കിഴക്ക് റഷ്യയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് എസ്തോണിയ.





deshabhimani section

Related News

View More
0 comments
Sort by

Home