ഇക്വഡോർ പ്രസിഡന്റിനു നേരെ വധശ്രമം?; വെടിയുതിർത്തെന്ന് ആരോപണം, അഞ്ചു പേർ അറസ്റ്റിൽ

ക്വിറ്റോ: ഇക്വഡോറിലെ പ്രസിഡന്റ് ഡാനിയൽ നോബോവയെ പ്രതിഷേധക്കാർ വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം. ഡീസൽ സബ്‌സിഡി അവസാനിപ്പിച്ച നൊബോവയുടെ നടപടിക്കെതിരെ പ്രതിഷേധവുമായെത്തിയവർ കാർ വളഞ്ഞ് വെടിവെച്ചെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ തീവ്രവാദം, വധശ്രമം എന്നി കുറ്റങ്ങൾ ചുമത്തി കേസെടുക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു
പ്രസിഡന്റിന്റെ കാറിനു നേരെ വെടിയുതിർക്കുക, കല്ലെറിയുക, രാജ്യത്തിന്റെ പൊതുസ്വത്തിനു കേടുപാടുകൾ വരുത്തുക എന്നത് കുറ്റമാണ്. ഞങ്ങൾ ഇത് അനുവദിക്കില്ലെന്നാണ് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചത്. വാഹനത്തിൽ വെടിയുണ്ടകൾ പതിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതായി അധികൃതർ പറയുന്നു. എന്നാൽ പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിനെതിരെ പ്രതിഷേധക്കാർ കല്ലെറിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കല്ലേറിൽ പേറലേറ്റ കാറിന് മുന്നിൽ നിൽക്കുന്ന പ്രസിഡന്റ് ഡാനിയൽ നോബോവയുടെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
ഡീസൽ സബ്സിഡികൾ അവസാനിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് രാജ്യത്ത് പണിമുടക്കുകൾ നടന്നു വരികായണ്. ചെറുകിട കർഷകരുടെ ഉൾപ്പെടെ ജീവിതച്ചെലവ് വർധിപ്പിക്കുന്ന നടപടിക്കെതിരെ വിവിധ പ്രദേശങ്ങളിൽ മാർച്ചും റോഡ് ഉപരോധവും നടന്നിരുന്നു.
2023ൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായാണ് മധ്യവലതുപാർടിയായ യുണെെറ്റഡ് ഇക്വഡോറിയൻ മൂവ്മെന്റിന്റെ നേതാവായ നൊബോ അധികാരത്തിലെത്തിയത്. കഴിഞ്ഞ ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും പ്രസിഡന്റായി ജയിച്ചു. ഫെബ്രുവരിയിൽ നടന്ന ആദ്യവട്ട വോട്ടെടുപ്പിൽ ഇടതുപാർടിയായ സിറ്റിസൺ റവല്യൂഷൻ മൂവ്‌മെന്റിന്റെ ലൂയിസ ഗോൺസാലസ് 43.9 ശതമാനം വോട്ടും ഡാനിയൽ നോബോവ 44.2 ശതമാനം വോട്ടു നേയിരുന്നു. ആർക്കും 50 ശതമാനം വോട്ട് നേടാൻ കഴിയാതെ വന്നതോടെയാണ് ഏപ്രിലിൽ രണ്ടാംവട്ട തെരഞ്ഞെടുപ്പ് നടന്നത്.









0 comments