ഇസ്താംബൂളിൽ ഭൂചലനം: 6.2 തീവ്രത രേഖപ്പെടുത്തി

ഇസ്താംബൂൾ: ഇസ്താംബൂളിൽ ഭൂചലനം. ബുധനാഴ്ച റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി തുർക്കിയിലെ ദുരന്ത നിവാരണ, അടിയന്തര മാനേജ്‌മെന്റ് പ്രസിഡൻസി (എഎഫ്എഡി) അറിയിച്ചു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ബോസ്ഫറസ് കടലിടുക്കിന്റെ യൂറോപ്യൻ, ഏഷ്യൻ തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന നഗരങ്ങളിൽ ശക്തമായ ചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ആളുകളെ കെട്ടിടങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. തകർന്ന കെട്ടിടങ്ങളിൽ പ്രവേശിക്കരുതെന്ന് എഎഫ്എഡി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഇസ്താംബൂളിൽ നിന്ന് പടിഞ്ഞാറ് 80 കിലോമീറ്റർ (50 മൈൽ) അകലെയുള്ള സിലിവ്രി പ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 10 കിലോമീറ്റർ (6.21 മൈൽ) ആഴത്തിലായിരുന്നു ഭൂചലനം. ഭൂചലനത്തെത്തുടർന്ന് ബാൽക്കണിയിൽ നിന്ന് ചാടിയതിനെ തുടർന്ന് ഒരാൾക്ക് പരിക്കേറ്റതായി ബ്രോഡ്കാസ്റ്റർ ടിജിആർടി റിപ്പോർട്ട് ചെയ്തു.









0 comments