പ്രതിരോധ കരാർ പാർലമെന്റിൽ അവതരിപ്പിക്കും: ദിസനായകെ

കൊളംബോ : ഇന്ത്യയുമായുള്ള പ്രതിരോധ കരാർ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. എൻപിപി സർക്കാർ ഇന്ത്യയുമായി രഹസ്യ പ്രതിരോധ കരാറിൽ ഏർപ്പെട്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘പ്രതിപക്ഷം തെറ്റായ വാർത്തകളാണ് സൃഷ്‌ടിക്കുന്നത്. അയൽ രാജ്യത്തിന്റെ ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള നടപടികള്‍ക്ക് ലങ്ക ന്‍ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് സര്‍ക്കാരിന് ’–- ദിസനായകെ വ്യക്തമാക്കി.









0 comments