300ലധികം പേർ കൊല്ലപ്പെട്ട കലാപം; ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റിന്റെ മകൾ കോടതിയിൽ ഹാജരായി

photo credit: facebook
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് ജേക്കബ് സുമയുടെ മകൾ ഡുഡുസൈൽ സുമ-സംബുദ്‌ല കോടതിയിൽ ഹാജരായി.2021ലെ 300ലധികം ആളുകൾ കൊല്ലപ്പെട്ട കലാപ കേസിൽ പ്രേരണാകുറ്റത്തിനാണ് സുമ-സംബുദ്‌ല കോടതിയിൽ ഹാജരായത്.
2021 ജൂലൈയിൽ അഴിമതി അന്വേഷണത്തിൽ കോടതി ഉത്തരവ് അനുസരിക്കാത്തതിനെതുടർന്ന് ജേക്കബ് സുമയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ സുമ-സംബുദ്‌ല ആക്രമണം നടത്താൻ പ്രേരിപ്പിച്ചതായാണ് കുറ്റം.
സുമയെ ജയിലിലടച്ചതിനെ തുടർന്നുണ്ടായ ആക്രമണത്തിൽ ആയിരക്കണക്കിന് കടകൾ കൊള്ളയടിക്കുകയും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും 300ലധികം ആളുകൾ മരിക്കുകയും ഉണ്ടായി. കലാപത്തിൽ വൻ സാമ്പത്തിക നഷ്ടം ഉണ്ടായതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.









0 comments