തായ്‌ലൻഡ്- കംബോഡിയ അതിർത്തിയിൽ ഏറ്റുമുട്ടൽ: 14 പേർ കൊല്ലപ്പെട്ടു

PHOTO CREDIT: X
തായ്പേയ്: തായ്‌ലൻഡ്- കംബോഡിയ അതിർത്തിയിൽ സൈനികർ തമ്മിൽ ഏറ്റുമുട്ടൽ. 14 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇരുവിഭാഗവും ചെറിയ ആയുധങ്ങൾ, പീരങ്കികൾ എന്നിവ പ്രയോഗിച്ചാണ് വ്യോമാക്രമണം നടന്നത്. ഒരു ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി തായ് അധികൃതർ അറിയിച്ചു.
അതിർത്തിയിൽ ആറ് പ്രദേശങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് തായ് പ്രതിരോധ മന്ത്രാലയ വക്താവ് സുരസന്ത് കോങ്‌സിരി പറഞ്ഞു. കുഴിബോംബ് സ്ഫോടനത്തിൽ അഞ്ച് തായ് സൈനികർക്ക് പരിക്കേറ്റതിന്റെ അടുത്ത ദിവസമാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. കുഴിബോംബ് ആക്രമണത്തിന് പിന്നാലെ ബാങ്കോക്ക് കംബോഡിയയിൽ നിന്ന് അംബാസഡറെ പിൻവലിച്ചിരുന്നു. തായ്‌ലൻഡിലെ കംബോഡിയ വക്താവിനെയും പുറത്താക്കി.
പുലർച്ചെ മുയെൻ തോം ക്ഷേത്രത്തിന് സമീപം ഏറ്റുമുട്ടലുണ്ടയതായി ഒദ്ദാർ മീഞ്ചെ പ്രവിശ്യയിലെ കംബോഡിയയുടെ ചീഫ് ജനറൽ ഖോവ് ലി പറഞ്ഞു. ഏറ്റുമുട്ടലിൽ നാല് സാധാരണക്കാർക്ക് പരിക്കേറ്റതായും അതിർത്തിയിലെ ഗ്രാമങ്ങളിൽ നിന്ന് 4,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചതായും ഉദ്യോഗസ്ഥൻ പറഞ്ഞു. ഇരു രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്നും ചർച്ചയിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭ്യർഥിച്ചതായി യുഎൻ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു.









0 comments