സമ്മർദങ്ങൾ വിലപ്പോകില്ല; ഭീഷണി വേണ്ടെന്ന് ചെെന

Xi Jinping

photo credit: facebook

വെബ് ഡെസ്ക്

Published on Mar 06, 2025, 10:29 AM | 1 min read

ബീജിങ്‌: ചൈനീസ്‌ ഉൽപ്പന്നങ്ങൾക്ക്‌ ഇറക്കുമതിച്ചുങ്കം ഇരട്ടിയാക്കിയ അമേരിക്കൻ നടപടിക്കെതിരെ ശക്തമായി പ്രതികരിച്ച്‌ ചൈന. യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കിൽ, അത് വ്യാപാര യുദ്ധമോ, തീരുവയുദ്ധമോ ആകട്ടെ, ചെെന ഏതറ്റംവരെയും പോരാടാൻ തയ്യാറാണെന്ന് ചെെനയുടെ വിദേശ മന്ത്രാലയം വക്താവ് പ്രതികരിച്ചു. ചെെനയുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കും. തീരുവ ഉയർത്തുന്നതിലൂടെ ചെെനയെ സമ്മർദത്തിലാക്കാനാണ് യുഎസ് ശ്രമിക്കുന്നത്. സമ്മർദമോ, ബലപ്രയോഗമോ, ഭീഷണിയോ വിലപ്പോകില്ല. ചെെനയ്ക്കുമേൽ സമ്മർദം ചെലുത്തുന്നവരുടെ കണക്കുകൂട്ടലുകൾ തെറ്റാണെന്നും ചെെന പ്രതികരിച്ചു.


ചെെനയിൽനിന്നുള്ള ഇറക്കുമതിക്ക് ഫെബ്രുവരിയിൽ പ്രഖ്യാപിച്ച 10 ശതമാനം ചുങ്കം ട്രംപ് കഴിഞ്ഞ ദിവസം ഇരട്ടിയാക്കിയിരുന്നു. ഇതിന് പിന്നാലെ 10 മുതല്‍ കോഴിയിറച്ചി, ചോളം, പരുത്തി എന്നിവ ഉള്‍പ്പെടെ യുഎസില്‍നിന്നുള്ള ഇറക്കുമതിക്ക് 10 മുതല്‍ 15 ശതമാനംവരെ തീരുവ ചൈനയും പ്രഖ്യാപിച്ചു. 10 അമേരിക്കൻ കമ്പനികളെ ചെെന കരിമ്പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Home