ചാറ്റ്ജിപിടിയും പണി തന്നു മക്കളേ... ആ​ഗോളതലത്തിൽ സേവനങ്ങൾ തടസപ്പെട്ടു

chat gpt
വെബ് ഡെസ്ക്

Published on Jun 10, 2025, 05:21 PM | 1 min read

ന്യൂഡൽഹി: ജനപ്രിയ എഐ ചാറ്റ്ബോട്ട് ആയ ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി ആഗോളതലത്തിൽ സ്തംഭിച്ചു. ഒന്നിലധികം ഭൂഖണ്ഡങ്ങളിലായി ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് സേവനം നൽകുന്നതിൽ ചാറ്റ്ജിപിടിയ്ക്ക് തടസം നേരിട്ടു. ഇന്ത്യയിലും അമേരിക്കയിലുമാണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്.


തത്സമയ നിരീക്ഷണ പ്ലാറ്റ്‌ഫോമായ ഡൗൺഡിറ്റക്ടർ പ്രകാരം ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ചാറ്റ് ബോട്ടിന്റെ പ്രവർത്തനം നിലച്ചത്. ചാറ്റ്ജിപിടി ഉയോ​ഗിക്കുന്നതിൽ തടസം നേരിടുന്നതായി നിരവധി റിപ്പോർട്ടുകളാണ് ലഭിച്ചത്. ഇന്ത്യയിൽ മാത്രം ഏകദേശം 800 പരാതികൾ രജിസ്റ്റർ ചെയ്തു.


chat gpt


അന്വേഷണങ്ങൾക്ക് ചാറ്റ്ബോട്ട് മറുപടി നൽകുന്നില്ല എന്നതാണ് ഇന്ത്യയിൽ നിന്നുള്ള ഏകദേശം 88 ശതമാനം പരാതികളും. 8 ശതമാനം പേർ മൊബൈൽ ആപ്പിൽ പ്രശ്നങ്ങൾ നേരിടുന്നതായും റിപ്പോർട്ട് ചെയ്തു. ചാറ്റ്ജിപിടി ആക്‌സസ് ചെയ്യാൻ ശ്രമിക്കുന്ന ഉപയോക്താക്കൾക്ക് "Hmm... something seems to have gone wrong" and "A network error occurred. Please check your connection and try again" എന്ന സന്ദേശമാണ് ലഭിക്കുന്നത്.


ചാറ്റ് ജിപിടിയുടെ സ്തംഭനം സോഷ്യൽ മീഡിയ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു. മീമുകളും ട്രോളുകളും എഐ നിർമിത കണ്ടെന്റുകളും പങ്കുവയ്ക്കാൻ സാധിക്കാത്തതിന്റെ നിരാശ സോഷ്യൽ മീഡിയയിൽ ആളുകൾ പങ്കുവയ്ക്കുന്നുണ്ട്. സേവനങ്ങളിൽ തടസം നേരിടുന്നുണ്ടെന്നും ചാറ്റ്ജിപിടിയെയും അതിന്റെ ടെക്സ്റ്റ്-ടു-വീഡിയോ പ്ലാറ്റ്‌ഫോമായ സോറയെയും ഇത് ബാധിച്ചെന്നും ഓപ്പൺ എഐ സ്ഥിരീകരിച്ചു. പ്രശ്നം പഠിക്കുകയാണെന്നും തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയെന്നും ഓപ്പൺ എ ഐ അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Home