print edition ഒഡിംഗയുടെ സംസ്‌കാരത്തിനിടെ തിക്കും തിരക്കും; നൂറിലേറെ പേർക്ക് പരിക്ക്

photo: AFP
നയ്‌റോബി: കേരളത്തിൽവച്ച് അന്തരിച്ച കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല അമൊളൊ ഒഡിംഗയുടെ സംസ്‌കാരച്ചടങ്ങിൽ തടിച്ചുകൂടിയത് പതിനായിരങ്ങൾ. തിക്കിലും തിരക്കിലുംപെട്ട് രണ്ടുപേർ മരിച്ചതായും 160 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കെനിയയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായ ഒഡിംഗ കൂത്താട്ടുകുളത്ത് ചികിത്സയിലിരിക്കെയാണ് ബുധനാഴ്‌ച മരിച്ചത്.
ജന്മനാടായ പടിഞ്ഞാറൻ കെനിയയിലെ ബോണ്ടോയില്‍ ഞായറാഴ്‌ച മൃതദേഹം സംസ്‍കരിച്ചു. ചടങ്ങില്‍ നിയന്ത്രണാതീതമായി ജനക്കൂട്ടമെത്തി. കഴിഞ്ഞദിവസം നയ്‌റോബിയിലെ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ജനത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചിരുന്നു.









0 comments