ബിഷ്‌ണോയ് സംഘത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കാനഡ

ഒട്ടാവ
കൊലപാതകം, ഭീഷണിപ്പെടുത്തി പണംതട്ടല്‍, ആയുധ-–മയക്കുമരുന്ന് കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയിലും വിദേശത്തും കുപ്രസിദ്ധിയാര്‍ജിച്ച ബിഷ്‌ണോയ് സംഘത്തെ കനേഡിയൻ സർക്കാർ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. കനേഡിയൻ പൗരന്മാരിൽ ആരെങ്കിലും സംഘത്തെ നേരിട്ടോ അല്ലാതെയോ സഹായിക്കുകയോ അവരുമായി ഇടപാട് നടത്തുകയോ ചെയ്‌താൽ ഇനി മുതൽ കുറ്റകരമാകും.
സംഘത്തലവന്‍ ലോറൻസ് ബിഷ്‌ണോയ് നിലവിൽ ഇന്ത്യയിൽ ജയിലിലാണ്. സംഘത്തെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയതിലൂടെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനാകുമെന്ന് കാനഡയുടെ പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസാംഗ്രീ അറിയിച്ചു. സംഘാംഗങ്ങളെന്ന് സംശയിക്കുന്നവര്‍ക്ക് കാനഡയിൽ പ്രവേശനം നിഷേധിക്കാനുമാകും.
വഷളായ കാനഡ–ഇന്ത്യ ബന്ധം മെച്ചപ്പെടുത്താനുള്ള ഒരു പ്രധാന ചുവടുവയ്‌പ്പായാണ് ഇൗ തീരുമാനം വിലയിരുത്തപ്പെടുന്നത്. ബോളിവുഡ് താരങ്ങളെ അടക്കം ലക്ഷ്യമിടുന്ന ബിഷ്‌ണോയ് സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കമെന്നത് ഇന്ത്യ ദീര്‍ഘനാളായി കാനഡയോട് ആവശ്യപ്പെടുന്നുണ്ട്.









0 comments