പാകിസ്ഥാനിൽ ബോംബ് സ്‌ഫോടനം; ജാഫർ എക്സ്പ്രസിന്റെ ആറ് ബോഗികൾ പാളം തെറ്റി

photo credit: X
പെഷവാർ/ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ബുധനാഴ്ച റെയിൽവേ ട്രാക്കിന് സമീപം ബോംബ് സ്‌ഫോടനം. ജാഫർ എക്സ്പ്രസ് ട്രെയിനിന്റെ ആറ് ബോഗികൾ പാളം തെറ്റി.
ബലൂചിസ്ഥാൻ പ്രവിശ്യയുടെ അതിർത്തിയോട് ചേർന്നുള്ള സിന്ധ് പ്രവിശ്യയിലെ ജേക്കബാബാദ് ജില്ലയിലെ കന്നുകാലി മാർക്കറ്റിന് സമീപമുള്ള റെയിൽവേ ട്രാക്കിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തെത്തുടർന്ന് ഈ റൂട്ടിലൂടെയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.
മാർച്ചിൽ ബലൂചിസ്ഥാനിലെ ക്വെറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് ആക്രമിക്കപ്പെട്ടിരുന്നു. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.









0 comments