വൈദ്യുതി വിതരണം പുനഃസ്ഥാപിക്കണമെന്ന് അദാനി ​ഗ്രൂപ്പിനോട് ബം​ഗ്ലാദേശ്

current
വെബ് ഡെസ്ക്

Published on Feb 11, 2025, 05:24 PM | 1 min read

ന്യൂഡൽഹി : നിർത്തലാക്കിയ വൈദ്യുതി വിതരണം പുനസ്ഥാപിക്കണമെന്ന് അദാനി ​ഗ്രൂപ്പിനോട് ആവശ്യപ്പെട്ട് ബം​ഗ്ലാദേശ്. പണമടയ്ക്കുന്നതിലുള്ള പ്രശ്നങ്ങളുടെ പേരിലാണ് ബം​ഗ്ലാദേശിലേക്കുള്ള വൈദ്യുതി വെട്ടിക്കുറച്ചത്. ജാർഖണ്ഡിലെ പ്ലാന്റിൽ നിന്നാണ് ബം​ഗ്ലാദേശിലേക്ക് വൈദ്യുതി നൽകിയിരുന്നത്.


2017‍ൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയാണ് അദാനി പഗ്രൂപ്പുമായി 25 വർഷത്തെ കരാറിൽ ഒപ്പുവച്ചത്. ഒക്ടോബർ 31നാണ് പണമടയ്ക്കുന്നതിൽ തടസം വന്നതിനെത്തുടർന്ന് വൈദ്യുതി നൽകുന്നത് പകുതിയായി കമ്പനി കുറച്ചത്. പകുതി വൈദ്യുതി നൽകിയാൽ മതിയെന്ന് സർക്കാരും അറിയിച്ചിരുന്നു. എന്നാൽ പഴയ അളവിൽ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home