ഗാസയില്‍ ഒരാഴ്ചയ്ക്കിടെ 270 കുട്ടികളെ കൊന്നൊടുക്കി

ഗാസ സിറ്റി: വെടിനിർത്തൽ ലംഘിച്ച് ഗാസയിലേക്ക് വ്യാപക ആക്രമണം പുനരാരംഭിച്ച ഇസ്രയേൽ ഒരാഴ്ചയ്ക്കിടെ കൊന്നൊടുക്കിയത് 270ൽപ്പരം കുട്ടികളെ. 2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രയേൽ കടന്നാക്രമണത്തിൽ കുട്ടികൾ ഏറ്റവുമധികം ക്രൂരത നേരിടുന്ന ദിവസങ്ങളാണിതെന്ന് അന്താരാഷ്ട്ര സംഘടനകൾ ചൂണ്ടിക്കാട്ടി.
ആക്രമണം പുനരാരംഭിച്ച് എട്ടാം ദിവസമായ ചൊവ്വാഴ്ച മാത്രം മുനമ്പിൽ 23 പേർ കൊല്ലപ്പെട്ടു. പുലർച്ചെ നടന്ന ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരിൽ ഉറങ്ങിക്കിടന്ന ഏഴ് കുഞ്ഞുങ്ങളുമുണ്ട്. എട്ടുദിവസത്തിനുള്ളിൽ അഞ്ച് മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടു. അതിനിടെ, ഇസ്രയേൽ 75,600 കോടി ഷെക്കലിന്റെ (17.67 ലക്ഷം കോടി രൂപ) ബജറ്റ് പാസ്സാക്കി. യുദ്ധ ബജറ്റാണ് അവതരിപ്പിച്ചതെന്നും കടുത്ത എതിർപ്പിനിടയിലും പാസ്സാക്കാനായത് സർക്കാരിന്റെ വിജയമാണെന്നും ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ച് പറഞ്ഞു.









0 comments