ഗാസയെ ശിക്ഷിക്കുന്നത് അംഗീകരിക്കില്ല : ഗുട്ടെറസ്

ന്യൂയോർക്ക്
അധികാരപ്രയോഗത്തിനുമേൽ നിയമവാഴ്ച വിജയം നേടുന്ന ഭാവിക്കായി പ്രവർത്തിക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് അഭ്യർഥിച്ച് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. സെക്രട്ടറി ജനറലായ ഒന്പത് വർഷത്തിൽ കണ്ട ഏറ്റവും വലിയ വിനാശവും കൊന്നാടുക്കലുമാണ് ഗാസയിൽ നടക്കുന്നത്. പലസ്തീൻ ജനതയെ കൂട്ടമായി ശിക്ഷിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാകില്ല. പലസ്തീനിലെ വംശഹത്യയെപ്പറ്റി ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര കോടതിയിൽ സമർപ്പിച്ച ഹർജി പരാമർശിച്ച ഗുട്ടെറസ്, പലസ്തീൻ ജനതയുടെ സുരക്ഷയാണ് പരമപ്രധാനമെന്നും പറഞ്ഞു.
രാഷ്ട്രപദവി പലസ്തീന്റെ അവകാശം
സ്വതന്ത്രരാഷ്ട്ര പദവി പലസ്തീന്റെ അവകാശമാണെന്നും അവർക്ക് നൽകേണ്ട ഒൗദാര്യമല്ലെന്നും യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഗാസയിലെ പ്രശ്‌നങ്ങൾക്ക് ഇരുരാഷ്ട്ര സ്ഥാപനം മാത്രമാണ് പരിഹരാം.
ദ്വിരാഷ്ട്ര സിദ്ധാന്തത്തെ യു എൻ പിന്തുണയ്ക്കുന്നു. ഇസ്രയേലും പലസ്തീനും പരസ്പരം സഹകരിക്കുന്ന അയൽരാജ്യങ്ങളാകണം. 1967നെ അടിസ്ഥാനമാക്കി അതിർത്തി നിശ്ചയിക്കണം– ഗുട്ടെറസ് പറഞ്ഞു. ഇരുരാഷ്ട്ര സ്ഥാപനം ചർച്ച ചെയ്യാൻ തിങ്കളാഴ്ച ന്യൂയോർക്കിൽ ചേർന്ന രാഷ്ട്രനേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഗുട്ടെറസ്.ഇരുരാഷ്ട്ര സ്ഥാപനത്തെ ഇസ്രയേൽ അംഗീകരിക്കുന്നില്ല.









0 comments