ഇസ്രയേൽ ആക്രമണം: നവംബറിൽ കൊല്ലപ്പെട്ടത‌് 24 പലസ‌്തീൻകാർ

റമല്ല > നവംബറിൽ ഇസ്രയേലി ആക്രമണത്തിൽ കൊല്ലപ്പെട്ടത‌് 24 പലസ‌്തീൻകാർ. 232 പേർക്ക‌് പരിക്കേറ്റതായും പലസ‌്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പിഎൽഒ) അറിയിച്ചു. ഇസ്രയേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന ഗാസ മുനമ്പിലാണ‌് 21 പേർ കൊല്ലപ്പെട്ടത‌്. വെസ‌്റ്റ‌് ബാങ്കിൽനിന്ന‌് മൂന്ന‌് പേരെയും ഇസ്രയേൽ കൊലപ്പെടുത്തി.
തെക്കൻ ഗാസയിലെ ഖാൻ യൂനിസ‌് ഗ്രാമത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ ഏഴ‌് പേരാണ‌് മരിച്ചത‌്. മൂന്ന‌് ദിവസം തുടർച്ചയായി ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. അതിർത്തിയിലെ സംഘർഷത്തിൽ പരിക്കേറ്റ‌് ചികിത്സയിലായിരുന്ന 21 പേരും മരിച്ചെന്ന‌് പിഎൽഒയുടെ റിപ്പോർട്ടിൽ പറയുന്നു. വെടിയേറ്റും കണ്ണീർവാതകപ്രയോഗത്തിലും പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ‌്.









0 comments