മരിച്ചുവെന്നത‌് പച്ചക്കള്ളം: നൈജീരിയൻ പ്രസിഡന്റ‌്

അബുജ > മരിച്ചുപോയെന്ന വാർത്ത നിഷേധിച്ച‌് നൈജീരിയൻ പ്രസിഡന്റ‌് മുഹമ്മദ‌് ബുഹാരി. താൻ മരിച്ചുപോയെന്നും സാദൃശ്യമുള്ള അപരനാണ‌് ഇപ്പോൾ രാജ്യം ഭരിക്കുന്നതെന്നും മാസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത പച്ചക്കള്ളമാണെന്ന‌് ബുഹാരി വ്യക്തമാക്കി. ചികിത്സാർഥം ഫെബ്രുവരിയിൽ ബുഹാരി ബ്രിട്ടനിൽ പോയിരുന്നു ഇതിന‌് ശേഷമാണ‌് മരിച്ചെന്ന വാർത്ത രാഷ‌്ട്രീയ പ്രതിയോഗികളിൽ ചിലർ പ്രചരിപ്പിച്ചത‌്. ബുഹാരിയുമായി രൂപസാദൃശ്യമുള്ള സുഡാൻകാരനായ ജുബ്രിൽ ആണ‌് പ്രസിഡന്റായി പ്രവർത്തിക്കുന്നത‌് എന്നായിരുന്നു വാർത്ത.
" ഇത‌് ശരിക്കും ഞാനാണെന്ന‌് ഉറപ്പുതരുന്നു. എന്റെ 76–-ാം ജൻമദിനം അടുത്തുതന്നെ ആഘോഷിക്കാൻ പോകുകയാണ‌്. ഞാനിപ്പോൾ കൂടുതൽ കരുത്തനാണ‌്"_ബുഹാരി പറഞ്ഞു. ഞാൻ രോഗിയായി മരിച്ചുവെന്നാണ‌് പലരും കരുതുന്നത‌്_ അദ്ദേഹം പറഞ്ഞു.









0 comments