നെതന്യാഹുവിനെതിരെ കൈക്കൂലിക്കുറ്റം ചുമത്തണം: ഇസ്രയേൽ പൊലീസ‌്

ടെൽഅവീവ‌്
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ഭാര്യക്കുമെതിരെ കൈക്കൂലിക്കേസിൽ വ്യക്തമായ തെളിവുള്ളതായി ഇസ്രയേൽ പൊലീസ‌്. ഇരുവർക്കുമെതിരെ കൈക്കൂലി, വഞ്ചന കുറ്റങ്ങൾ ചുമത്താൻ പൊലീസ‌് നിർദേശിച്ചു. ബെസേഖ‌് ടെലികോം എന്ന കമ്പനിക്ക‌് പ്രധാനമന്ത്രി അനധികൃതമായി ആനുകൂല്യങ്ങൾ നൽകിയെന്നതിന‌് വ്യക്തമായ തെളിവുലഭിച്ചതായി ഇസ്രയേൽ സുരക്ഷാ അതോറിറ്റിയും പൊലീസും സംയുക്ത പ്രസ‌്താവനയിൽ പറഞ്ഞു. ബെസേഖ‌് കമ്പനി ഒാഹരി ഉടമകൾക്കും ജീവനക്കാർക്കുമെതിരെ സമാന കുറ്റം ചുമത്താമെന്നും പ്രസ‌്താവനയിൽ പറയുന്നു. കമ്പനിക്ക‌് അനധികൃതമായി ആനുകൂല്യങ്ങൾ നൽകിയതിനു പകരമായി വാല വെബ‌്സൈറ്റിൽ നെതന്യാഹുവിനെയും ഭാര്യയെയും പ്രകീർത്തിച്ച‌് വാർത്തകൾ നൽകാനായിരുന്നു ധാരണ. നാലാംതവണ ഇസ്രയേൽ പ്രധാനമന്ത്രി പദത്തിലിരിക്കുന്ന നെതന്യാഹുവിനെതിരായ ഏറ്റവും വലിയ ആരോപണമാണ‌് പൊലീസ‌് അന്വേഷിക്കുന്നത‌്.









0 comments