മാധ്യമപ്രവർത്തകന്റെ തിരോധാനത്തില്‍ സൗദി മറുപടി പറയണം: യുഎസ‌്

വാഷിങ‌്ടൺ
മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കാണാതായ സംഭവത്തിൽ സൗദി അറേബ്യ വിശദീകരണം നൽകണമെന്ന‌് അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്. ഖഷോഗിയെ വധിക്കാൻ 15 അംഗ സംഘത്തെ സൗദി നിയോഗിച്ചെന്ന‌് കഴിഞ്ഞ ദിവസം ന്യൂയോർക‌് ടൈംസ‌് റിപ്പോർട‌് ചെയ‌്തിരുന്നു. ഈ പശ്ചാത്തലത്തിലാണ‌് വിഷയത്തിൽ അമേരിക്കയിൽ താമസിക്കുന്ന ഖഷോഗിയെ ഒക്ടോബർ 2 മുതലാണ‌് കാണാതായത‌്.
ഇസ‌്താംബുളിലെ സൗദി കോൺസുലേറ്റിൽ പ്രവേശിച്ച ശേഷമാണ‌് ഖഷോഗിയെ കാണാതായത‌്. കോൺസുലേറ്റിനുള്ളിൽവച്ച‌് ഇയാളെ സൗദി കൊലപ്പെടുത്തിയെന്ന‌് ന്യൂയോർക്ക‌് ടൈംസ‌് റിപ്പോർടിലുണ്ടായിരുന്നു. എന്നാൽ, ഖഷോഗി കോൺസുലേറ്റിൽനിന്ന‌് തിരിച്ചുപോയെന്ന‌് സൗദി അധികൃതർ അവകാശപ്പെട്ടു.
വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണ‌് നിലനിൽക്കുന്നതെന്ന‌് ട്രംപ‌് പ്രതികരിച്ചു. ഇതു തുടരാൻ അമേരിക്ക ആഗ്രഹിക്കുന്നില്ല. സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ അമേരിക്ക ഇടപെടും–വൈറ്റ‌് ഹൗസിൽ മാധ്യമങ്ങളെ കണ്ട ട്രംപ‌് വ്യക്തമാക്കി.









0 comments