സംഗീതജ്ഞൻ മക‌് മില്ലർ മരിച്ചനിലയിൽ

കലിഫോർണിയ
അമേരിക്കൻ സംഗീതജ്ഞൻ മക‌് മില്ലറെ (26) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ലോസ‌് ഏഞ്ചൽസിലെ വീട്ടിലെ കിടപ്പുമുറിയിലാണ‌് മൃതദേഹം കണ്ടെത്തിയത‌്. പൊലീസും മെഡിക്കൽ സംഘവും എത്തിയാണ‌് മരണം സ്ഥിരീകരിച്ചത‌്. പോസ്റ്റ‌്മോർട്ടം റിപ്പോർട്ട‌് കിട്ടിയാൽമാത്രമേ മരണകാരണം വ്യക്തമാകൂവെന്ന‌് പൊലീസ‌് അറിയിച്ചു.
താൻ മയക്കുമരുന്നിന‌് അടിമപ്പെട്ടതായും അതിൽനിന്ന‌് രക്ഷപ്പെടാനുള്ള ശ്രമം തുടങ്ങിയതായും മില്ലർ അടുത്തിടെ പറഞ്ഞിരുന്നു. മയക്കുമരുന്നിന്റെ അമിത ഉപയോഗമാണോ മരണകാരണമെന്ന‌് വ്യക്തമായിട്ടില്ല. അമേരിക്കൻ സംഗീതലോകത്ത‌് പുതിയ താരമായി ഉയർന്നുവരവെയാണ‌് മരണം. ലക്ഷക്കണക്കിന‌് ആരാധകരുള്ള സംഗീതജ്ഞനാണ‌്. സ്വിമിങ‌് ആൽബം കഴിഞ്ഞമാസമാണ‌് പുറത്തുവന്നത‌്.









0 comments