ബ്രസീലിൽ സ്ഥാനാർഥിക്ക‌് റാലിക്കിടെ കുത്തേറ്റു

ബ്രസീലിയ
ബ്രസീലിൽ പ്രസിഡന്റ‌് തെരഞ്ഞെടുപ്പ‌് പ്രചാരണറാലിക്കിടെ സ്ഥാനാർഥിക്ക‌് കുത്തേറ്റു. ആദ്യംമുതൽ സംഭവബഹുലമായ പ്രചാരണപരിപാടികൾ ഇതോടെ കൂടുതൽ സംഘർഷഭരിതമായി. വ്യാഴാഴ‌്ചയാണ‌് തീവ്രവലതുപക്ഷ സ്ഥാനാർഥിയായ ജെർ ബോൽസൊനാറോ (63)യ‌്ക്ക‌് കുത്തേറ്റത‌്. പരിക്ക‌് ഗുരുതരമാണെന്നും പൂർണമായും സുഖപ്പെടാൻ രണ്ടുമാസത്തെ വിശ്രമം വേണ്ടിവരുമെന്നും ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ‌് ജെർ. കുത്തേറ്റ‌് കുടൽ മുറിഞ്ഞിട്ടുണ്ട‌്. സംഭവത്തെ തുടർന്ന‌് പ്രതിപക്ഷം വെള്ളിയാഴ‌്ചത്തെ പ്രചാരണ പരിപാടികൾ റദ്ദാക്കി.
വിഭാഗീയ പ്രതികരണങ്ങൾകൊണ്ട‌് കുപ്രസിദ്ധനായ ജെറിനെതിരെ വ്യാപക പ്രതിഷേധമുണ്ടായിരുന്നു.









0 comments