കേരളത്തിനായി കൈകോര്‍ത്ത് റഹ്മാനും സംഘവും; ദുരിതാശ്വാസനിധിയിലേക്കായി സ്വരൂപിച്ചത് ഒരുകോടി രൂപ

പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ എ ആര്‍ റഹ്മാനും സംഘവും. യുഎസില്‍ പര്യടനം നടത്തുന്ന എ ആര്‍ റഹ്മാനും ട്രൂപ്പിലെ മറ്റു ആര്‍ട്ടിസ്റ്റുകളും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കും. റഹ്മാന്‍ തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
'മുസ്‌തഫ മുസ്‌തഫ' എന്ന ഗാനത്തിന്റെ വാക്കുകള്‍ മാറ്റി 'കേരള കേരള ഡോണ്ട് വറി കേരള' എന്ന് അദ്ദേഹം പാടുന്ന വീഡിയോയും കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. റഹ്മാനും സംഘത്തിനും നന്ദിയറിച്ച് നിരവധിപേര്‍ രംഗത്തെത്തിക്കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 1034 കോടി രൂപയാണ് ഇതുവരെ ലഭിച്ചിരിക്കുനന്ത്. അനവധിപേര്‍ കൂടുതല്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുമുണ്ട്. മലയാളികള്‍ പത്ത് മാസമായി തങ്ങളുടെ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയ്ക്കും വന്‍പിന്തുണയാണ് ലഭിക്കുന്നത്.









0 comments