കളിത്തോക്ക‌് ചൂണ്ടിയ നടിയെ പൊലീസ‌് വെടിവച്ചുകൊന്നു

ലോസ‌് ഏഞ്ചൽസ‌്
കളിത്തോക്ക‌് ചൂണ്ടിയ ഹോളിവുഡ‌് നടിയെ പൊലീസ‌് വെടിവച്ചുകൊന്നു. പ്രമുഖ ടെലിവിഷൻ സീരീസായ ഇ ആറിലൂടെ പ്രശസ‌്തയായ വനേസ മാർക്വേസിനെ (49)യാണ‌് പൊലീസ‌് വെടിവച്ചുകൊന്നത‌്. കഴിഞ്ഞദിവസം രാത്രി പസാഡേനയിലാണ‌് സംഭവം.
ശാരീരികവും മാനസികവുമായ അസ്വസ്ഥതകളുണ്ടെന്ന‌് നടി താമസിക്കുന്ന അപ്പാർട‌്മെന്റിന്റെ ഉടമസ്ഥൻ അറിയിച്ചതിനെത്തുടർന്നാണ‌് പൊലീസ‌് സ്ഥലത്തെത്തിയത‌്. പൊലീസിലെ മനഃശാസ‌്ത്രജ്ഞർ അടക്കമുള്ളവർ നടിയോട‌് സംസാരിക്കുന്നതിനിടെ ഇവർ തോക്കെടുത്ത‌് പൊലീസിനുനേരെ ചൂണ്ടുകയായിരുന്നു. ഇതേത്തുടർന്നാണ‌് പൊലീസ‌് വെടിവച്ചത‌്. യഥാർഥ തോക്കാണെന്ന‌് സംശയിച്ചാണ‌് വെടിയുതിർത്തതെന്ന‌് പൊലീസ‌് പറഞ്ഞു.









0 comments