ജീവനക്കാരുടെ പണിമുടക്ക‌്; യൂറോപ്പിൽ 400 വിമാനസർവീസുകൾ റദ്ദാക്കി

ബർലിൻ > റ്യാൻ എയർ പൈലറ്റുമാർ പണിമുടക്കിയതിനെ തുടർന്ന‌് യൂറോപ്യൻ രാജ്യങ്ങളിലെ വിമാന സർവീസ‌് ഭൂരിഭാഗവും അവതാളത്തിലായി. ജർമനി, സ്വീഡൻ, അയർലൻഡ‌്, ബെൽജിയം, നെതർലൻഡ‌് തുടങ്ങിയ രാജ്യങ്ങളിൽ സർവീസ‌് നടത്തുന്ന റ്യാൻ എയർലൈൻസിന്റെ 400 സർവീസുകളാണ‌് വെള്ളിയാഴ‌്ച മുടങ്ങിയത‌്.
അരലക്ഷത്തോളം വിമാനയാത്രികർ ദുരിതത്തിലായി. ശമ്പളവർധനയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച‌് 24 മണിക്കൂറാണ‌് ജീവനക്കാർ പണിമുടക്കിയത‌്. പ്രശ‌്നം പരിഹരിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന‌് റ്യാൻ എയർലൈൻസ‌് അധികൃതർ അറിയിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച‌് ബെൽജിയം, പോർച്ചുഗൽ, സ‌്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ റ്യാൻ എയർ ജീവനക്കാർ ജൂലൈയിൽ 48 മണിക്കൂർ പണിമുടക്ക‌് നടത്തിയിരുന്നു. അന്ന‌് 300 സർവീസുകളാണ‌് റദ്ദാക്കിയത‌്.









0 comments