യുഎസുമായി ഇനിയൊരു ചർച്ചക്കില്ല: ഇറാൻ

ടെഹ‌്‌റാൻ > പുതിയ സാഹചര്യത്തിൽ അമേരിക്കയുമായി പുതിയൊരു ചർച്ച എന്നത‌് സങ്കൽപ്പിക്കാൻ പോലും പ്രയാസമാണെന്ന‌് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ‌് ജാവദ‌് സരീഫ‌് പറഞ്ഞു. എടുക്കുന്ന തീരുമാനങ്ങൾ അസ്ഥിരമാക്കുന്ന അമേരിക്കയുടെ നടപടി അവരുടെ വിശ്വാസ്യത തന്നെ തകർത്തിരിക്കുന്നു. അവരുമായി എങ്ങനെയാണ‌് ഒരു അനുരഞ‌്ജന ചർച്ച നടത്തുക. എങ്ങനെയാണ‌് അവരെ വിശ്വസിക്കാൻ കഴിയുക? ‐ മാധ്യമങ്ങളോട‌് സംസാരിക്കവെ സരീഫ‌് പറഞ്ഞു. ഇറാനെതിരെ അമേരിക്ക ഉപരോധങ്ങൾ പുനസ്ഥാപിച്ച പശ‌്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.









0 comments