ശ്രീലങ്കയിൽ അടിയന്തരാവസ്ഥ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 06, 2018, 07:00 PM | 0 min read

കൊളംബോ > വർഗീയ സംഘർഷത്തെത്തുടർന്ന് ശ്രീലങ്കയിൽ പത്തുദിവസത്തെ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മധ്യശ്രീലങ്കൻ ജില്ലയായ കാൻഡിയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് സംഘർഷം മറ്റുമേഖലകളിലേക്ക്  പടരാതിരിക്കാൻ അടിയന്തര മന്ത്രിസഭായോഗം ചേർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്ന് പ്രസിഡന്റ് അറിയിച്ചു.

ശ്രീലങ്ക ദേശീയ സ്വാതന്ത്ര്യത്തിന്റെ ഏഴുപതാംവാർഷികം ആഘോഷിക്കുന്ന വേളയിലാണ് അടിയന്തരാവസ്ഥ പുറപ്പെടുവിക്കേണ്ടിവന്നത്. ഇരുവിഭാഗങ്ങളിലെ തീവ്രനിലപാടുകാർ തമ്മിൽ വർഷങ്ങളായി തർക്കം നിലനിൽക്കുന്ന പ്രദേശമാണ് കാൻഡി. ന്യൂനപക്ഷക്കാരയ മുസ്ലീങ്ങൾ അധിവസിക്കുന്ന മേഖലയിൽ രണ്ടുദിവസമായി വ്യാപകമായി ആക്രമസംഭവങ്ങൾ റിപ്പോർട്ടുചെയ്തു.  രോഹിഗ്യൻ മുസ്ലീങ്ങൾ ലങ്കയിലേക്ക് അഭയംതേടിയെത്തുന്നതിനെതിരായ വികാരവും സംഘർഷത്തിന് കാരണമായി. കുടിയേറ്റത്തെ ബുദ്ധദേശീയവാദികൾ ശക്തമായി എതിർക്കുന്നു. മേഖലയിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home