ഗാസയിൽ ഇന്നലെ 71 മരണം

ഗാസ സിറ്റി: ഗാസയിൽ ആഴ്‌ചകൾ നീണ്ട ഉപരോധം ശക്തമാക്കി ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ട ഇസ്രയേൽ 24 മണിക്കൂറിനിടെ 71 നിരപരാധികളെ കൊന്നുതള്ളി. ഗാസ നഗരത്തിലും വടക്കൻ മുനമ്പിലും തിങ്കളാഴ്‌ച രാവിലെ നടത്തിയ ആക്രമണത്തിൽ 44 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. മധ്യ ഗാസയിലെ അൽ-ഗഫാരിയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ നാലു കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു.
ഒഴിഞ്ഞുപോകാൻ പലസ്‌തീൻകാർക്ക് നിർദ്ദേശം നൽകിയ മറ്റ് നിരവധി സ്ഥലങ്ങളിൽ ആക്രമണം നടന്നു. അധിനിവേശ വെസ്റ്റ്‌ബാങ്കിൽ ഹെബ്രോണിന് പടിഞ്ഞാറുള്ള പട്ടണമായ ഇദ്‌നയിൽ അഞ്ച് വീടുകൾ തകർത്തു. നിരവധി പേരെ അറസ്റ്റ് ചെയ്തു. അതേസമയം, മാനുഷിക സഹായങ്ങളെപോലും യുദ്ധത്തിന് ആയുധമാക്കുകയാണ് ഇസ്രയേലെന്ന് അന്താരാഷ്‌ട്ര നീതിന്യായ കോടതിയിൽ പലസ്‌തീൻ കുറ്റപ്പെടുത്തി. തങ്ങളെ വേട്ടയാടുകയാണെന്ന് ഇസ്രയേൽ പ്രതികരിച്ചു.









0 comments