6 മണിക്കൂറിൽ പരിശോധിച്ചത് 2501 പേരുടെ രക്തം; ലോക റെക്കോഡിട്ട് എൻജിഒ

ഭോപാൽ > മധ്യപ്രദേശിലെ ഖാർഗോണിൽ ആറു മണിക്കൂർകൊണ്ട് 2501പേരുടെ രക്തപരിശോധന നടത്തി എൻജിഒ ലോക റെക്കോഡ് സൃഷ്ടിച്ചു. ലക്ഷ്യ പരിവാർ എന്ന സന്നദ്ധസംഘടനയാണ് ഗോൾഡൻ ബുക്സ് ഓഫ് റെക്കോഡ്സിൽ ഇടംനേടിയത്്. അമേരിക്കയിലെ കാലിഫോർണിയയിൽ ആറു മണിക്കൂർകൊണ്ട് 1460 പേരുടെ രക്തപരിശോധന നടത്തിയ റെക്കോഡാണ് ലക്ഷ്യ മറികടന്നത്. ഗോൾഡൻ ബുക്സ് ഓഫ് റെക്കോഡ്സ് അധികൃതർ ലക്ഷ്യയ്ക്ക് ഇത് സംബന്ധിച്ച സർട്ടിഫിക്കറ്റ് കൈമാറി.








0 comments