ഒരു ദശാബ്ദം മുമ്പ് കാണാതായ നാസ ഉപഗ്രഹം കണ്ടെത്തി

വാഷിങ്ടൺ > ഒരു ദശാബ്ദംമുമ്പ് പ്രവർത്തനം നിർത്തിയെന്ന് കരുതിയ നാസയുടെ ഉപഗ്രഹം ഇപ്പോഴും പ്രവർത്തനസജ്ജമാമായിരിക്കുന്നതായി കണ്ടെത്തി. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ് ഇക്കാര്യം അറിയിച്ചത്. 2000 മാർച്ച് അഞ്ചിന് വിക്ഷേപിച്ച ഇമേജർ ഫോർ നാസാസ് മാഗ്‌നനോപസ് ടു അറോറ ഗ്ലോബൽ എക്‌സ്‌പ്ലോറേഷൻ (ഇമേജ്) എന്ന ഉപഗ്രഹമാണ് ഇപ്പോഴും പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്.
ഭൂമിയുടെ ബാഹ്യതലത്തിലുള്ള പ്ലാസ്മയുടെ സാന്ദ്രത കണ്ടെത്താനാണ് ഇമേജ് വിക്ഷേപിച്ചത്. 2002ൽ രണ്ടുവർഷത്തെ ദൗത്യം ഇമേജ് വിജയകരമായി പൂർത്തിയാക്കി. പിന്നീട് 2005 ഡിസംബർമുതൽ ഉപഗ്രഹം കാണാതാകുകയായിരുന്നു. മേരിലാൻഡിലെ ദ ജോൺസ് ഹോപ്കിൻസ് അപ്ലൈഡ് ഫിസിക്‌സ് ലാബ് ഈ ഉപഗ്രഹത്തിന്റെ നിലവിലെ വിവരങ്ങൾ ശേഖരിച്ചു. നാസയും ഉപഗ്രഹത്തിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.
ഉപഗ്രഹത്തിന്റെ പ്രധാന നിയന്ത്രണസംവിധാനം ഇപ്പോഴും നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് നാസവൃത്തങ്ങൾ അറിയിച്ചു. ബഹിരാകാശത്തിൽനിന്ന് ചില അടിസ്ഥാനവിവരങ്ങളും ശേഖരിച്ചു.









0 comments