കാബൂള്‍ ഭീകരാക്രമണത്തില്‍ മരണസംഖ്യ 95 ആയി; ഇരുന്നൂറോളം പേര്‍ക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 27, 2018, 03:02 PM | 0 min read

കാബൂള്‍ > കാബൂളില്‍ സ്‌ഫോടകവസ്‌‌‌‌‌‌തുക്കള്‍ നിറച്ച ആംബുലന്‍സ് പൊട്ടിത്തെറിച്ച് 95പേര്‍ മരിച്ചു. ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.

നിരവധിയായ സര്‍ക്കാര്‍ സ്ഥാപനങ്ങളും എംബസികളും പ്രവര്‍ത്തിക്കുന്ന സാദറാത്ത് ചത്വരത്തിലാണ് സ്‌‌‌‌‌ഫോടനമുണ്ടായത്. അഫ്‌‌‌‌‌‌ഗാനില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ഏറ്റവും വലിയ സ്‌‌‌‌‌ഫോടനമാണിതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരവധിപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സ്ഥലത്ത് മൃതദേഹങ്ങള്‍ ചിന്നിച്ചിതറിക്കിടക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാഴ്‌‌‌‌‌‌ച്ച മുന്‍പ് കാബൂളിലെ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന ബോംബ് സ്‌‌‌‌‌‌ഫോടനത്തില്‍ 20പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്നത്തെ ആക്രമണത്തിനു പിന്നിലും താലിബാനായിരുന്നു
 



deshabhimani section

Related News

View More
0 comments
Sort by

Home