ആമസോണ്‍ ഉടമ ലോകത്തെ ഏറ്റവും സമ്പന്നന്‍

ന്യൂയോര്‍ക്ക്> ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണിന്റെ ഉടമയായ ജെഫ് ബെസോസ് ലോകത്തെ ഏറ്റവും സമ്പന്നന്‍. നാലുവര്‍ഷമായി ഒന്നാം സ്ഥാനത്ത് തുടരുന്ന സാക്ഷാല്‍ ബില്‍ഗേറ്റ്സിനെ പിന്നിലാക്കിയാണ് ബെസോസ് ഈ നേട്ടം കൈവരിച്ചത്.
ഇ- കൊമേഴ്സ് രംഗത്തെ വമ്പനായ ആമസോണിന്റെ ഓഹരിമൂല്യം വര്‍ധിച്ചതിനെ തുടര്‍ന്നാണ് ബെസോസ് മൈക്രോസോഫ്റ്റ് ഉടമ ബില്‍ഗേറ്റ്സിനെ മറികടന്നത്. ബുധനാഴ്ച ആമസോണിന്റെ ഓഹരി മൂല്യം 1.3 ശതമാനം വര്‍ധിച്ച് 1065.92 ഡോളറായി.
ഇതേ തുടര്‍ന്ന് ബെസോസിന്റെ ആസ്തി 9090 കോടി ഡോളറായി. 9070 കോടിയാണ് ബില്‍ഗേറ്റ്സിന്റെ ആസ്തി. 8270 കോടി ഡോളര്‍ ആസ്തിയുള്ള അമാന്‍ഷിഗോ ഒര്‍ട്ടെഗേയാണ് മൂന്നാം സ്ഥാനത്ത്. 7450 കോടി ആസ്തിയുള്ള ബാരന്‍ബഫ് നാലാം സ്ഥാനത്തും തുടരുന്നു.









0 comments