പാകിസ്ഥാനിൽ ബോട്ട് മറിഞ്ഞ് 4 വിനോദസഞ്ചാരികൾ മരിച്ചു, 3 പേരെ കാണാതായി

പ്രതീകാത്മകചിത്രം
പെഷവാർ : പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് വിനോദസഞ്ചാരികൾ മരിച്ചു. ഞായറാഴ്ചയാണ് സംഭവം. സ്വാത് ജില്ലയിലെ കലാമിലെ ഷാഹി ബാഗ് പ്രദേശത്ത് 10 വിനോദസഞ്ചാരികളുമായി പോയ ബോട്ടാണ് മറിഞ്ഞതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. 4 പേർ മരിച്ചതായും 3 പേരെ നാട്ടുകാർ രക്ഷപെടുത്തിയതായും അധികൃതർ പറഞ്ഞു.
മരിച്ചവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും രക്ഷാപ്രവർത്തകരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെങ്കിലും ഭൂപ്രകൃതിയും കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നതായി അധികൃതർ പറഞ്ഞു.









0 comments