സൈനികശക്തിയ്ക്ക് പ്രാധാന്യം നൽകി രാജ്യങ്ങൾ; 2024 ലെ ആഗോള സൈനിക ചെലവ് 2.7 ലക്ഷം കോടി

പ്രതീകാത്മക ചിത്രം
വാഷിങ്ടൺ: 2024 ലെ ആഗോള സൈനിക ചെലവ് 2.7 ലക്ഷം കോടിയെന്ന് റിപ്പോർട്ട്. സൈനികമായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന 15 രാജ്യങ്ങൾ ഉൾപ്പെടെ 100-ലധികം രാജ്യങ്ങൾ കഴിഞ്ഞ വർഷം അവരുടെ സൈനിക ബജറ്റ് വർധിപ്പിച്ചു. 2023 നെ അപേക്ഷിച്ച് ആഗോളതലത്തിൽ സൈനിക ചെലവ് 9.4 ശതമാനമാണ് വർധിച്ചത്.
മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ ബന്ധങ്ങൾ, യുദ്ധങ്ങൾ എന്നിവയാണ് ഇതിന്റെ പ്രധാന കാരണം. ശീതയുദ്ധത്തിനുശേഷം സൈനിക ചെലവിൽ ഏറ്റവും വലിയ വർധനയുണ്ടായ വർഷമാണ് 2024. സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എസ്‌ഐപിആർഐ) പുതിയ റിപ്പോർട്ട് അനുസരിച്ച് സംഘർഷങ്ങളുടെ ഭാഗമായി യൂറോപ്പിലും പശ്ചിമേഷ്യയിലും സൈനിക ചെലവ് വർധിച്ചു.
2024 ൽ ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങൾ അവരുടെ സൈനിക ചെലവ് വർധിപ്പിച്ചു. ഗവൺമെന്റുകൾ സൈനിക സുരക്ഷയ്ക്ക് കൂടുതൽ മുൻഗണന നൽകുന്നു എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് എസ്‌ഐപിആർഐ പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളുടെ സൈനിക ചെലവിൽ അഭൂതപൂർവമായ വർധനവാണ് ഉണ്ടായത്.
2023-നെ അപേക്ഷിച്ച് 2024-ൽ റഷ്യയുടെ സൈനിക ചെലവിൽ ഏകദേശം 38 ശതമാനം വർധനവാണുണ്ടായത്. ഉക്രെയ്‌നിന്റെ മൊത്തം സൈനിക ചെലവ് 2.9 ശതമാനവും ജർമനിയുടെ ചെലവ് 28 ശതമാനവും വർധിച്ചു. നാറ്റോയിലെ 32 അംഗരാജ്യങ്ങളുടെ മൊത്തം സൈനിക ചെലവ് 1.5 ലക്ഷം കോടിരൂപയാണ്. ഗ്ലോബൽ ഫയർപവർ ഇൻഡെക്സ് ഡാറ്റ പ്രകാരം യുഎസ്, ചൈന, റഷ്യ, ഇന്ത്യ, സൗദി അറേബ്യ എന്നിവയാണ് സൈനിക ശക്തിക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന അഞ്ച് രാജ്യങ്ങൾ.









0 comments