മെക്സിക്കോയിൽ ആൾക്കൂട്ടത്തിനു നേരെ വെടിവയ്പ്: 12 മരണം, 20 പേർക്ക് പരിക്ക്

മെക്സിക്കോ സിറ്റി : മെക്സിക്കോയിൽ ആഘോഷപരിപാടിക്കിടെ വെടിവയ്പ്. 12 പേർ കൊല്ലപ്പെട്ടു. 20ലധികം പേർക്ക് പരിക്കേറ്റു. മെക്സിക്കൻ സംസ്ഥാനമായ ഗ്വാനജുവാറ്റോയിലെ ഇറാപുവാറ്റോ നഗരത്തിലെ ബുധനാഴ്ച രാത്രി നടന്ന ആഘോഷത്തിനിടെയാണ് തോക്കുധാരികൾ വെടിയുതിർത്തതെന്ന് അധികൃതർ അറിയിച്ചു.
വെടിവയ്പ്പ് ആരംഭിച്ചപ്പോൾ, സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് അനുസ്മരണപരിപാടി തെരുവിൽ നടക്കുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. വെടിവയ്പ് തുടങ്ങിയതോടെ ആളുകൾ നിലവിളിക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. 12 പേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതായി ഇറാപുവാറ്റോ ഉദ്യോഗസ്ഥൻ റോഡോൾഫോ ഗോമസ് സെർവാന്റസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആക്രമണത്തിൽ പ്രസിഡന്റ് ക്ലോഡിയ ഷീൻബാം ദുഃഖം രേഖപ്പെടുത്തി.
മെക്സിക്കോ സിറ്റിയുടെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഗ്വാൻജുവാറ്റോ രാജ്യത്ത് ഏറ്റവുമധികം അക്രമങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്. ഈ വർഷം ഇതുവരം സംസ്ഥാനത്ത് 1,435 കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ ഗ്വാൻജുവാറ്റോയിൽ വെടിവയ്പ് നടന്നിരുന്നു. സാൻ ബാർട്ടോലോ ഡി ബെറിയോസിൽ കത്തോലിക്കാ സഭ സംഘടിപ്പിച്ച പാർടിയിൽ നടന്ന വെടിവയ്പ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു.









0 comments