ബഹ്റൈൻ പ്രതിഭ നാല്പതാം വാർഷിക സമാപന സമ്മേളനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 02:53 PM | 0 min read

മനാമ > കഴിഞ്ഞ ഒരു വർഷമായി നടന്നുവരുന്ന ബഹറിൻ പ്രതിഭയുടെ നാല്പതാം വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം ബഹറിൻ  കേരളീയ സമാജത്തിൽ വെച്ച് നടന്നു. പ്രതിഭ സ്ഥാപക അംഗങ്ങളിൽ ഒരാളും മുൻ പ്രസിഡണ്ടുമായ പിടി തോമസ് രചിച്ച് ചിട്ടപ്പെടുത്തി സ്വരലയയിലെ നാല്പത് ഗായികാ ഗായകന്മാർ ആലപിച്ച അവതരണ ഗാനത്തോടെയാണ്  സമാപന പരിപാടികൾ ആരംഭിച്ചു. അശ്വമേധം ഫെയിം  ജി എസ് പ്രദീപ്  പരിപാടി ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ  മനാമയിൽ നിന്നുള്ള ബഹ്റൈൻ  പാർലമെൻറ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി മുഖ്യാതിഥി ആയിരുന്നു.

ബഹ്റൈൻ  പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡണ്ട്  ബിനു മണ്ണിൽ, നാല്പതാം വാർഷിക ആഘോഷങ്ങളുടെ  സംഘാടകസമിതി ചെയർമാനും  ലോക കേരളസഭ അംഗവുമായ പി ശ്രീജിത്ത്,  ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ടും ലോക കേരളസഭ അംഗവുമായ പി വി രാധാകൃഷ്ണപിള്ള, പ്രതിഭ സ്ഥാപക നേതാക്കളിൽ ഒരാളും ലോക കേരളസഭ അംഗവുമായ സി വി നാരായണൻ, അൽപതാം വാർഷിക സംഘാടകസമിതി ജനറൽ കൺവീനറും  ലോക കേരള സഭാംഗവുമായ സുബൈർ കണ്ണൂർ, പ്രതിഭ  രക്ഷാധികാരി സമിതി അംഗം എ വി അശോകൻ, പ്രതിഭ  ജോയിൻ സെക്രട്ടറി സജിഷ പ്രജിത്ത്, വനിത വേദി സെക്രട്ടറി  റീഗ പ്രദീപ്, സാമ്പത്തിക വിഭാഗം കൺവീനർ എം കെ വീരമണി, പ്രോഗ്രാം കമ്മിറ്റി കൺവീനർ റാം എന്നിവർ സംസാരിച്ചു.

എലിഗന്റ് കിച്ചൻ മുഖ്യ പ്രയോജകരായ ബഹ്റൈൻ  പ്രതിഭ മലയാളി ജീനിയസ്   ജി എസ് പ്രദീപ് ഷോ വമ്പിച്ച  ജനപങ്കാളിത്തത്തോടെ ബഹ്റൈൻ  കണ്ട ഏറ്റവും മികച്ച വിജ്ഞാന സദസ്സായി  മാറി. മൂന്നര മണിക്കൂർ നീണ്ടുനിന്ന വിജ്ഞാന യുദ്ധത്തിൽ  1,11,111.രൂപയും ,   പ്രത്യേകം തയ്യാർ ചെയ്ത ഫലകവും   നേടി ശ്രീജ ബോബി പ്രതിഭ മലയാളി ജീനിയസ് പട്ടത്തിന് അർഹയായി. മുന്നൂറിൽപ്പരം മത്സരാർത്ഥികളിൽ നിന്ന് അവസാന റൗണ്ടിൽ ഇടം നേടിയ അനീഷ് മാത്യു, ഷാജി കെ സി, ജോസി തോമസ്, സലിം തയ്യിൽ, സോണി കെ ആർ എന്നിവർ 11, 1111  രൂപയും ഫലകവും കരസ്ഥമാക്കി.

തുടർന്ന്  പ്രതിഭ ബാലവേദി അംഗങ്ങൾ അവതരിപ്പിച്ച  നൃത്തം പൂമാതൈ പൊന്നമ്മ,  കലാമണ്ഡലം ജിദ്യ ജയൻ  പരിശീലിപ്പിച്ച  നൃത്തം പഞ്ചദളം, ശ്രീനേഷ് ശ്രീനിവാസന്റെ  ശിഷ്യർ അവതരിപ്പിച്ച നൃത്തം  വിബ്ജിയോർ, ഡോ.ശിവകീർത്തി രവീന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച   "ഡേ സീറോ (Day zero), ദ ലാന്റ് വിത്തൗട്ട് വാട്ടർ"  എന്ന പ്രതിഭ അംഗങ്ങൾ അവതരിപ്പിച്ച സംഗീത നാടകം, മധുലാൽ കൊയിലാണ്ടി അവതരിപ്പിച്ച  "സൗണ്ട് മാജിക് " മിമിക്രിയിലുടെ ഒരുയാത്ര എന്നീ കലാപരിപാടികൾ രംഗത്ത് അരങ്ങേറി. തുടർന്ന് സമ്മാനദാനവും,  എം ടിയുടെ വിവിധ രചനകളെ ആസ്പദമാക്കി വി ആർ സുധീഷ് രചിച്ച,  അന്തരിച്ച നാടക കലാകാരൻ പ്രശാന്ത് നാരായണൻ രംഗഭാഷ ഒരുക്കി, വിനോദ് വി ദേവൻ സംവിധാനം ചെയ്ത  മഹാസാഗരം എന്ന നാടകവും  അരങ്ങേറി.

 പ്രതിഭാ നാടക വേദിയിലെ നാടക കലാകാരന്മാർ  അണിനിരന്ന മഹാസാഗരം കേരള  സമാജത്തിൽ നിറഞ്ഞ സദസ്സിന് പുത്തൻ അനുഭവമായി മാറി. നാടകത്തിന്റെ ലൈറ്റ് ഡിസൈൻ ചെയ്ത കാമിയോ സ്റ്റുഡിയോ  ഡയറക്ടർ ശ്രീകാന്ത് കാമിയോ,  ജി എസ് പ്രദീപ് ഷോ ടെക്നിക്കൽ ഡയറക്ടർ വിഷ്ണു എന്നിവർക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ  കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

Home