സിറിയയിൽ സംഘർഷാവസ്ഥ തുടരുന്നു: മൂന്ന് വിമാനത്താവളങ്ങളിൽ വ്യോമാക്രമണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2024, 08:27 AM | 0 min read

മോസ്കോ > സിറിയയിൽ വീണ്ടും വ്യോമാക്രമണം. മൂന്ന് വിമാനത്താവളങ്ങൾ ആക്രമിച്ചു. സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് പുറത്താക്കിയതിന് ശേഷമുള്ള  ഏറ്റവും നവലിയ വ്യോമാക്രമണമാണ് ഇന്നലെ നടന്നതെന്നാണ് റിപ്പോർട്ട്. ഇസ്രയേലി യുദ്ധവിമാനങ്ങൾ സിറിയ തലസ്ഥാനമായ ഡമാസ്കസ് ഉൾപ്പെടെ രാജ്യത്തുടനീളം ഡസൻ കണക്കിന് ആക്രമണങ്ങൾ നടത്തിയതായാണ് സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് (എസ്ഒഎച്ച്ആർ) 100 ​​ലധികം ആക്രമണങ്ങൾ നടന്നതായി സ്ഥിരീകരിച്ചു. സിറിയയിലെ സൈനിക നിയന്ത്രണത്തിലുണ്ടായിരുന്ന  ബഫർ സോണിന്റെ നിയന്ത്രണം ഇസ്രയേൽ സൈന്യം പിടിച്ചെടുത്തിരുന്നു. 1974-ൽ രാജ്യങ്ങൾ തമ്മിലുള്ള വെടിനിർത്തലിന്റെ ഭാഗമായി സൃഷ്ടിച്ചതായിരുന്നു ബഫർ സോൺ.
സിറിയയിലെ സ്ഥിതി​ഗതികൾ യുഎൻ അസംബ്ലി ചേർന്ന് വിലയിരുത്തി.
 



deshabhimani section

Related News

View More
0 comments
Sort by

Home