ഇന്ത്യൻ വംശജനായ ഇരുപതുകാരൻ കാനഡയിൽ വെടിയേറ്റ് മരിച്ചു

എഡ്മണ്ടൻ> കാനഡയിലെ എഡ്മണ്ടനിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന 20കാരനെ ഒരു സംഘം വെടിവച്ചു കൊന്നു. ഇന്ത്യൻ വംശജനായ ഹർഷൻദീപ് സിങിനെയാണ് അക്രമികൾ കൊലപ്പെടുത്തിയത്. സംഭവത്തിൽ എഡ്മൻ്റൺ പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഇവാൻ റെയിൻ, ജൂഡിത്ത് സോൾട്ടോക്‌സ് എന്നിവരാണ് അറസ്റ്റിലായത്. ആയുധം പോലീസ് കണ്ടെടുത്തിട്ടുണ്ട്. തിങ്കളാഴ്ച പോസ്റ്റ്‌മോർട്ടം നടത്തും.
വെള്ളിയാഴ്ച രാത്രി 12:30 ഓടെയാണ് സംഭവം. അപ്പാർട്ട്മെൻ്റ് കെട്ടിടത്തിനുള്ളിൽ വെടിവയ്പ്പുണ്ടായെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വെടിയേറ്റു കിടക്കുന്ന ഹർഷനെ കണ്ടെത്തി. ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. മൂന്നംഗ സംഘത്തിലെ ഒരാൾ സിങിനെ തള്ളിയിടുന്നതും മറ്റൊരാൾ വെടിയുതിർക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
#BREAKING: Harshandeep Singh, a 20-year-old Sikh security guard, was fatally shot Edmonton on the morning of Dec 6, 2024.
— 401_da_sarpanch (@401_da_sarpanch) December 8, 2024
Evan Rain and Judith Saulteaux, both aged 30, were arrested and charged with first-degree murder. pic.twitter.com/SzYFTSkts8









0 comments