യുണൈറ്റഡ് ഹെൽത്ത് കെയർ സിഇഒയുടെ കൊലപാതകം; വെടിയുണ്ടയിൽ നിന്ന് കുറിപ്പുകൾ ലഭിച്ചു

മൻഹാട്ടൻ > യുഎസിലെ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഹെൽത്ത് കെയർ സിഇഒ ബ്രയാൻ തോംസണിന്റെ കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച വെടിയുണ്ടകളിൽ നിന്ന് കുറിപ്പുകൾ കണ്ടെടുത്തു. താമസം എന്നർഥം വരുന്ന ഡിലേ(Delay), നിഷേധിക്കുക എന്നർത്ഥം വരുന്ന (Deny), തരം താഴ്ത്തുക എന്നർത്ഥം വരുന്ന ഡിപോസ് (Depose)എന്നീ മൂന്ന് വാക്കുകളാണ് വെടിയുണ്ടകളുടെ ഷെല്ലിൽ കുറിച്ചിട്ടുള്ളത്. ഇൻഷുറൻസ് വ്യവസായ രംഗത്ത് പതിവായി ഉപയോഗിക്കുന്ന മൂന്ന് വാക്കുകളാണിത്. എന്നാൽ കൊലപാതക കാരണം വ്യക്തമല്ലായെന്ന് പൊലീസ് പറഞ്ഞു.
യുണൈറ്റഡ് ഹെൽത്ത് കെയറിന്റെ വാർഷിക നിക്ഷേപ സമ്മേളനം നടക്കുന്ന ഹോട്ടലിലേക്ക് പോവുകയായിരുന്ന ബ്രയാൻ തോംസണെ അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 20 അടി ദൂരെ നിന്നാണ് അക്രമി വെടിയുതിർത്തത്. മരണം ഉറപ്പിച്ചതോടെ ആക്രമി ഓടി രക്ഷപ്പെട്ടു. ലോകത്തെ തന്നെ ഏറ്റവും വലിയ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയാണ് യുണൈറ്റഡ് ഹെൽത്ത്കെയർ.
ക്ലെയിം നിഷേധിക്കുന്നതിന്റെ പേരിൽ അടുത്തിടെ രൂക്ഷ വിമർശനം നേരിട്ടയാളാണ് കൊല്ലപ്പെട്ട ബ്രയാൻ തോംസൺ. കഴിഞ്ഞ മാസത്തിൽ നീതിന്യായ വകുപ്പും ഇൻഷുറൻസ് സ്ഥാപനത്തിനെതിരെ നടപടിയും എടുത്തിരുന്നു. സിഇഒയുടെ കൊലപാതകത്തിന് പിന്നാലെ നിക്ഷേപക സമ്മേളനം ഇൻഷുറൻസ് കമ്പനി റദ്ദാക്കി.









0 comments