ഷെയ്ഖ് മുജീബുർ റഹ്മാന്റെ ചിത്രം കറൻസിയിൽ നിന്ന് നീക്കം ചെയ്യാൻ ഒരുങ്ങി ബംഗ്ലാദേശ്

ധാക്ക > ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കി മാസങ്ങൾക്കുള്ളിൽ തന്നെ ഷെയ്ഖ് മുജീബുർ റഹ്മാന്റെ ചിത്രം കറൻസിയിൽ നിന്ന് നീക്കം ചെയ്യാൻ ഒരുങ്ങി ബംഗ്ലാദേശ്.
ബംഗ്ലാദേശ് ബാങ്ക് അച്ചടിക്കുന്ന പുതിയ നോട്ടുകളിൽ നിന്നാണ് മുജീബുർ റഹ്മാന്റെ ചിത്രങ്ങൾ നീക്കംചെയ്യുന്നത്. നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് 20, 100, 500, 1000 എന്നീനോട്ടുകളിൽ മാറ്റംകൊണ്ടുവരുന്നത് എന്ന് സെൻട്രൽ ബാങ്ക് പറഞ്ഞു. അടുത്ത ആറ് മാസത്തിനുള്ളിൽ പുതിയ നോട്ട് വിപണിയിൽ പുറത്തിറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബംഗ്ലാദേശ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹുസ്‌നേര ശിഖ പറഞ്ഞു.









0 comments