ഇസ്‌കോൺ നേതാവ് ചിൻമോയ് കൃഷ്ണ ദാസിന്റെ ജാമ്യാപേക്ഷ 3 ന് പരിഗണിക്കും

ധാക്ക > രാജ്യദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞയാഴ്ച അറസ്റ്റിലായ ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ്(ഇസ്‌കോൺ)നേതാവ് ചിൻമോയ് കൃഷ്ണ ദാസിന്റെ ജാമ്യാപേക്ഷ ഡിസംബർ 3 ന് പരിഗണിക്കും.
മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജി മുഹമ്മദ് സെയ്ഫുൾ ഇസ്‌ലാം ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് ചാറ്റോഗ്രാം മെട്രോപൊളിറ്റൻ പൊലീസിലെ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ മൊഫിസുർ റഹ്മാൻ അറിയിച്ചു.
വാദം കേൾക്കുന്നതിനുള്ള തീയതി നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും ദിവസങ്ങളിൽ അഭിഭാഷകരുടെ പ്രതിഷേധത്തെത്തുടർന്ന് വാദം വൈകുകയാണെന്ന് ചാറ്റോഗ്രാം കോടതി ഉദ്യോഗസ്ഥൻ പറഞ്ഞു. ഇസ്‌കോൺ മുൻ നേതാവ് ചിന്മയ് കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്‌ച അറസ്റ്റ് ചെയ്തിരുന്നു. ഒക്‌ടോബർ 25ന് ചാത്തോഗ്രാമിൽ നടന്ന റാലിയിൽ ബംഗ്ലാദേശ് ദേശീയ പതാകയ്‌ക്ക് മുകളിൽ കാവി പതാക ഉയർത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ചിന്മയ് കൃഷ്ണ ദാസിനും 18 പേർക്കുമെതിരെ ഒക്ടോബർ 30 ന് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.
ചൊവ്വാഴ്ച ചാത്തോഗ്രാം കോടതിയിൽ നടന്ന വിചാരണയ്ക്കിൽ ദാസിന് ജാമ്യം നിഷേധിക്കുകയും തുടർന്ന് ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു. ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്‌റ്റിനെ തുടർന്ന് രാജ്യത്ത് വർഗീയസംഘർഷങ്ങൾ രൂക്ഷമായിരുന്നു. ഇസ്‌കോൺ അനുകൂലികളും പൊലീസും ഏറ്റുമുട്ടിയതിൽ അസിസ്‌റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ സെയ്‌ഫുൾ ഇസ്ലാം കൊല്ലപ്പെട്ടിരുന്നു.
ഇസ്‌കോണുമായി ബന്ധപ്പെട്ട 17 വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകൾ 30 ദിവസത്തേക്ക് മരവിപ്പിക്കാൻ വെള്ളിയാഴ്‌ച ഉത്തരവിട്ടിരുന്നു.









0 comments