ഇസ്‌കോൺ നിരോധിക്കണം; ബംഗ്ലാദേശ് സർക്കാർ കോടതിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 05:22 PM | 0 min read

ധാക്ക > ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ്(ഇസ്‌കോൺ)എന്ന ഹിന്ദു സംഘടനയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിട്ട് ഹർജിയിൽ ബംഗ്ലാദേശ് സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചു. ഇസ്‌കോൺ ഒരു മത മൗലികവാദ സംഘടന ആണെന്നും ഇതിനെ നിരോധക്കണമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ഹിന്ദു നേതാവ് ചിൻമോയ് കൃഷ്ണ ദാസിന്റെ അറസ്റ്റിലും ഇസ്‌കോണും മറ്റ് ഹിന്ദു ക്ഷേത്രങ്ങളും തീവ്ര ഇസ്ലാമിക സംഘടനകൾ ലക്ഷ്യമിടുന്നുണ്ടെന്നാരോപിച്ച്‌ ബംഗ്ലാദേശിലുടനീളം വ്യാപകമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്‌. ബംഗ്ലാദേശിന്റെ ദേശീയ പതാകയോട് അനാദരവ് കാട്ടിയതിന്റെ പേരിൽ  ചിൻമോയ് കൃഷ്ണയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. ചിൻമോയ് കൃഷ്ണയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചിറ്റഗോങ്ങിൽ ആയിരക്കണക്കിന് ആളുകളാണ് കോടതി വളപ്പിൽ തടിച്ചുകൂടിയത്. ഇന്നലെ ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഹിന്ദു സന്യാസിയുടെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ അസിസ്റ്റന്റ്‌ പബ്ലിക് പ്രോസിക്യൂട്ടർ സൈഫുൽ ഇസ്ലാം കൊല്ലപ്പെട്ടു. ബുധനാഴ്ചയാണ് ഇസ്‌കോൺ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകൻ ഹർജി നൽകിയത്.

വാദം കേൾക്കുന്നതിനിടെ ഇസ്‌കോൺ എങ്ങനെയാണ് ബംഗ്ലാദേശിൽ സ്ഥാപിച്ചതെന്നും അറ്റോർണി ജനറലിനോട് കോടതി ആരാഞ്ഞു. ഇസ്‌കോൺ സംബന്ധിച്ച സർക്കാർ നിലപാടും രാജ്യത്തെ മൊത്തത്തിലുള്ള ക്രമസമാധാന നിലയും വ്യാഴാഴ്ച രാവിലെ റിപ്പോർട്ട് ചെയ്യാൻ അറ്റോർണി ജനറലിനോട് ഹൈക്കോടതി നിർദേശിച്ചു. ക്രമസമാധാന നില തകരുന്നത് തടയണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ ഏതെങ്കിലും സമുദായത്തിന്റെ നേതാവെന്ന നിലയിലല്ല, രാജ്യദ്രോഹ കുറ്റത്തിനാണ് ദാസിനെ അറസ്റ്റ് ചെയ്തതെന്ന് ബംഗ്ലാദേശ് സർക്കാർ പറഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Home