ലക്ഷ്യം ഇൻഷുറൻസ് തുക; കരടിവേഷത്തിലെത്തി ആഡംബര കാർ നശിപ്പിച്ച യുവാക്കൾ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 06:56 PM | 0 min read

ലോസ് ഏഞ്ചൽസ് > ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി കരടിയുടെ വേഷത്തിലെത്തി സ്വന്തം ആഡംബര കാറുകൾ നശിപ്പിച്ച യുവാക്കൾ പിടിയിൽ. കലിഫോർണിയയിൽ ബുധനാഴ്ചയാണ് സംഭവം. റോൾസ് റോയ്സ് ​ഗോസ്റ്റ് കാറുകളാണ് നാലുപേർ ചേർന്ന് നശിപ്പിച്ചത്.

കരടികളുടെ വേഷം ധരിച്ചെത്തിയ യുവാക്കൾ കാറിന്റെ ഡോറുകൾ തകർക്കുകയും സീറ്റുകൾ കീറുകയും ചെയ്തു. ശേഷം കരടി കാർ നശിപ്പിച്ചെന്നു കാണിച്ച് ഇൻഷുറൻസ് തുകയ്ക്കായി കമ്പനിയെ സമീപിച്ചു. ലോസ് ഏഞ്ചൽസിലെ മൗണ്ടെയ്ൻ മേഖലയായ ആരോഹെഡ്ഡിൽ വച്ച് കരടി കാർ നശിപ്പിച്ചെന്നും ഇൻഷുറൻസ് തുക നൽകണമെന്നുമായിരുന്നു ആവശ്യം.

തകർന്ന കാറിന്റെ ഫോട്ടോകളും കരടി കാറിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു. സംശയം തോന്നി കമ്പനി വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് യുവാക്കൾ തന്നെയാണ് കരടിവേഷത്തിലെത്തി കാർ നശിപ്പിച്ചതെന്ന് കണ്ടെത്തിയത്.


 



deshabhimani section

Related News

View More
0 comments
Sort by

Home