ആദ്യ മിസ് വേൾഡ് കികി ഹകാൻസൺ അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 03:51 PM | 0 min read

കാലിഫോർണിയ > ആദ്യ മിസ് വേൾഡ് കികി ഹകാൻസൺ അന്തരിച്ചു. 95 വയസായിരുന്നു. തിങ്കൾ രാവിലെ കാലിഫോർണിയയിലെ വസതിയിലായിരുന്നു അന്ത്യം. മിസ് വേൾഡിന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് കികി ഹകാൻസണിന്റെ മരണവിവരം അറിയിച്ചത്.

സ്വീഡനിലാണ് കികി ഹകാൻസണിന്റെ ജനനം. 1951ൽ ലണ്ടനിൽ നടന്ന മത്സരത്തിൽ 23ാം വയസിലാണ് കികി ലോക സുന്ദരി പട്ടം നേടിയത്. ഫെസ്റ്റിവൽ ഓഫ് ബ്രിട്ടണുമായി ബന്ധപ്പെട്ട് ഒറ്റത്തവണത്തേക്ക് സംഘടിപ്പിച്ചതായിരുന്നു മത്സരം. പിന്നീട്  ഇത് മിസ് വേൾഡ് മത്സരമായി അറിയപ്പെടുകയായിരുന്നു. കികിയുടെ വിജയത്തോടെ ലോകം ഉറ്റുനോക്കുന്ന സൗന്ദര്യമത്സരത്തിനാണ് തുടക്കമായത്.

അന്ന് നടന്ന മത്സരത്തിൽ ബ്രിട്ടനിൽ നിന്ന് മാത്രം 21 മത്സരാർത്ഥികളാണ് ഉണ്ടായിരുന്നത്. ബിക്കിനിയിട്ട് കികി ഹകാൻസൺ മത്സരിച്ചത് വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. കികി വിജയിച്ചതോടെ മത്സരം ബിക്കിനി കോണ്ടെസ്റ്റ് എന്ന് അറിയപ്പെട്ടു.

ഈ സംഭവത്തിൽ അന്നത്തെ മാർപ്പാപ്പയായിരുന്ന പയസ് XII അപലപിച്ചിരുന്നു. ബിക്കിനിയിട്ട് മിസ് വേൾഡ് കിരീടം ചൂടിയ ഒരേയൊരു വ്യക്തിയാണ് കികി ഹകാൻസൺ. പിന്നീടുള്ള മത്സരങ്ങളിൽ ബിക്കിനി നിരോധിച്ചു. പകരം സ്വിംവെയറുകളാണ് ഉപയോ​ഗിച്ച് വരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home